ആനത്താരയിലെ മഞ്ഞപ്പൂക്കൾ
അങ്ങേര്ഒരാനയായിരുന്നു ചരിഞ്ഞു. ആറുമാസത്തേക്ക് മുൻകൂറ് രസീതി മുറിച്ച പത്രം എത്തുന്നേയൊണ്ടായിരുന്നുള്ളൂ അന്നാരുമത് നെവർത്തിയില്ല രണ്ടുതവണ പതുക്കെയും പിന്നെ എണ്ണം ഓർക്കാത്തത്ര ഊക്കിലും കൊടഞ്ഞു വാർത്ത പരന്നു വെറവെറങ്ങനെ കാക്കപ്പുള്ളി കൊലകൊലങ്ങനെ മേല് മൂക്ക് വെടർത്തി ആനച്ചൂര് പിടിച്ച് ഒണക്കി മുറുക്കിയ പടക്കോമായി ഒറക്കൊഴിച്ചിണ്ട് ചക്ക പഴുക്കണ കാലത്ത് നേരിയ മഴയത്ത് ചില്ല പൊട്ടണ കൂറ്റ് കേക്കുമ്പം ഒച്ചേല് പൊട്ടിയില്ലേല് ഒണക്ക്...
Your Subscription Supports Independent Journalism
View Plansഅങ്ങേര്
ഒരാനയായിരുന്നു
ചരിഞ്ഞു.
ആറുമാസത്തേക്ക്
മുൻകൂറ് രസീതി മുറിച്ച പത്രം
എത്തുന്നേയൊണ്ടായിരുന്നുള്ളൂ
അന്നാരുമത് നെവർത്തിയില്ല
രണ്ടുതവണ പതുക്കെയും
പിന്നെ എണ്ണം ഓർക്കാത്തത്ര
ഊക്കിലും കൊടഞ്ഞു
വാർത്ത പരന്നു
വെറവെറങ്ങനെ
കാക്കപ്പുള്ളി കൊലകൊലങ്ങനെ
മേല്
മൂക്ക് വെടർത്തി
ആനച്ചൂര് പിടിച്ച്
ഒണക്കി മുറുക്കിയ പടക്കോമായി
ഒറക്കൊഴിച്ചിണ്ട്
ചക്ക പഴുക്കണ കാലത്ത്
നേരിയ മഴയത്ത്
ചില്ല പൊട്ടണ കൂറ്റ് കേക്കുമ്പം
ഒച്ചേല് പൊട്ടിയില്ലേല്
ഒണക്ക് പോരാത്തേന്
കിഴുക്കു വീഴുവാരുന്നു
അക്കരപ്പറമ്പിലെ വരിക്കയേറ്റി
കുന്നിറങ്ങി
ചായ്പെത്തും മുന്നേ
ചൊമല് കാഞ്ഞ് കുഴിയുവാരുന്നു
ചോന്ന തെണർപ്പില് വെരലോട്ടി
ഞാൻ മുതിർന്ന്
എത്ര നെവർത്തിയിട്ടും
അങ്ങേര്
നെവർന്ന് വന്നില്ല
ലക്ഷണക്കേടിന്
കണ്ടിച്ച
എന്റെ പട്ടീടെ
വെളുത്ത വാലിൻതുമ്പ് പോലന്നെ
പൂമീല് പറ്റിക്കെടന്ന്
അന്നേ പോലെ
കനത്ത ഉപ്പു മണത്തെന്റെ
മൂക്ക് പൊട്ടി
പണ്ടേ ചരിഞ്ഞു കെടക്കണ
ശീലമാരുന്നു
തൊട്ടാല് അറിയുകേലാരുന്നു
തുമ്പില്ലാണ്ട് പായണ
ജീവിതോർക്കുമ്പഴെല്ലോം
തലച്ചോറിൽ ഉപ്പുചാക്കു പൊട്ടി
ഞാനൊരു ചട്ടുകത്തലയനാകും
തോലുപൊട്ടി
ചോര മുട്ടി
ചത്തുപോകും.
അങ്ങേര്
ഒരൊണക്ക പൊട്ടിക്ക
നെവരാത്ത വെരലൊക്കെ
തീ കേറിയൊടയുമ്പം
എന്തോന്നിതപ്പനേ
ചില്ല പോട്ടുന്നോ
ചിറക് കടയുന്നോ
ചെകിള പൊളിയുന്നോ
‘‘നോക്കടാ
മാനേ നോക്കടാ
അപ്പനൊരു കുരുമുളക് വള്ളിയാടാ
അപ്പന്റെ തിരി
കെടത്തില്ലടാ!’’