കാറ്റിലാടിയ വാഴക്കൈകൾ
പുരപ്പുറത്തൊരു വെയിൽതണ്ട് ചാഞ്ഞു കുത്തി സ്കൂൾവിട്ട കുട്ടികൾ വെള്ളത്തിലിട്ട തെകത്തു കപ്പയിൽ കാന്താരിയുമുപ്പും ചേർത്തു അപ്പോൾ മേഘങ്ങളവർക്ക് ആനയും കുതിരയുമായി അമ്മയിപ്പോൾ പാറമടയിൽ മിറ്റിലളക്കുവായിരിക്കും ചിട്ടിക്കാശ് കൊടുക്കുവായിരിക്കും കുളത്തിലിട്ട ഓലമടലെടുക്കുവായിരിക്കും നാരകത്തേലൊരു കോഴി പറന്നു കയറി വിശപ്പാറാത്ത കുട്ടികൾ അടുപ്പിനു ചുറ്റുമിരുന്ന്...
Your Subscription Supports Independent Journalism
View Plansപുരപ്പുറത്തൊരു
വെയിൽതണ്ട്
ചാഞ്ഞു കുത്തി
സ്കൂൾവിട്ട
കുട്ടികൾ
വെള്ളത്തിലിട്ട
തെകത്തു കപ്പയിൽ
കാന്താരിയുമുപ്പും
ചേർത്തു
അപ്പോൾ
മേഘങ്ങളവർക്ക്
ആനയും
കുതിരയുമായി
അമ്മയിപ്പോൾ
പാറമടയിൽ
മിറ്റിലളക്കുവായിരിക്കും
ചിട്ടിക്കാശ്
കൊടുക്കുവായിരിക്കും
കുളത്തിലിട്ട
ഓലമടലെടുക്കുവായിരിക്കും
നാരകത്തേലൊരു
കോഴി
പറന്നു കയറി
വിശപ്പാറാത്ത
കുട്ടികൾ
അടുപ്പിനു ചുറ്റുമിരുന്ന്
ചക്കക്കുരു
തൊണ്ടുപൊളിച്ചു
അപ്പോൾ
നിഴലുകളവർക്ക്
പട്ടിയും
കാക്കയുമായി
അമ്മയിപ്പോൾ
ഓലിയിൽ
തുണി തിരുമ്മുകയാകും
പുല്ലരിയുകയാകും
ഗീവർഗീസിന്റെ പാട്ടോ
കൊന്തയോ ചൊല്ലി
വീട്ടിലേക്ക്
നടക്കുകയാകും
ഇരുട്ടിലൊരു
പുള്ള്
കുറുകെ പറന്നുപോയി
പേടികിട്ടിയ
കുട്ടികൾ
കട്ടിലിനോട്
ചേർന്നിരുന്നു
അപ്പോളവർക്ക്
പുരപ്പുറം നിറയെ
മാടനും
വാഴകൾക്കിടയിൽ
മറുതയുമായി
അമ്മ-
രാത്രി ചവുട്ടി വരികയാണ്
മുറ്റത്തേക്ക് പുല്ലിടുകയാണ്
അയയിൽ തുണിവിരിക്കയാണ്
ഓടിയെത്തിയ
കുട്ടികളപ്പോൾ
കണ്ടു-
ഒരു വാഴക്കൈ
കാറ്റിലാടുന്നു...
പുരയ്ക്കു മുകളിൽ
എലി ഓടിക്കളിക്കുന്നു...