തുറകളുടെ പാട്ട്
കാലൊടിഞ്ഞ്തോട് പൊട്ടി പാതിജീവനായി കൂടംകുളത്ത് നിന്ന് പുറപ്പെട്ട ഒരു ഞണ്ട് വിഴിഞ്ഞം ഹാർബറിന്റെ തിരയുച്ചിയിൽ ചുറ്റിനിന്നു കല്ലിടുമ്പോൾ അടിയിൽ പതുങ്ങാം മണ്ണ് കോരുമ്പോൾ ആഴങ്ങളിൽ ഒളിക്കാം എല്ലാം ഒലിച്ചടങ്ങിയാലും തിരയുണ്ടാകും അതിനുച്ചിയിൽ അള്ളിപിടിച്ചു ചുറ്റാം ഒന്നാം കല്ലിൽ തിരയടങ്ങി രണ്ടാം കല്ലിൽ കടലിളകി മണല്‍ മാന്തിയ പൊന്തുകളിൽ ജലാരവം ശൂന്യത കടല്‍ വറ്റുകയാണോ വേലിയേറുകയാണോ പന്തിയല്ലെന്ന് കണ്ട് ഞണ്ട് ആലപ്പാട്ടേക്ക്...
Your Subscription Supports Independent Journalism
View Plansകാലൊടിഞ്ഞ്
തോട് പൊട്ടി
പാതിജീവനായി
കൂടംകുളത്ത് നിന്ന് പുറപ്പെട്ട
ഒരു ഞണ്ട്
വിഴിഞ്ഞം ഹാർബറിന്റെ തിരയുച്ചിയിൽ
ചുറ്റിനിന്നു
കല്ലിടുമ്പോൾ അടിയിൽ പതുങ്ങാം
മണ്ണ് കോരുമ്പോൾ ആഴങ്ങളിൽ ഒളിക്കാം
എല്ലാം ഒലിച്ചടങ്ങിയാലും തിരയുണ്ടാകും
അതിനുച്ചിയിൽ അള്ളിപിടിച്ചു ചുറ്റാം
ഒന്നാം കല്ലിൽ തിരയടങ്ങി
രണ്ടാം കല്ലിൽ കടലിളകി
മണല്‍ മാന്തിയ പൊന്തുകളിൽ
ജലാരവം
ശൂന്യത
കടല്‍ വറ്റുകയാണോ
വേലിയേറുകയാണോ
പന്തിയല്ലെന്ന് കണ്ട്
ഞണ്ട് ആലപ്പാട്ടേക്ക് വിട്ടു
പൊന്നുമണൽ
ചകിരിനാരിൽ പറ്റിപ്പിടിച്ചു കപ്പല്‍ താണ്ടിയ മണൽ
സായിപ്പിന്റെ കൈവെള്ളയിൽ
ഞെരിപിരികൊണ്ട മിന്നൽ
പകലിലും മിന്നുന്നേ നക്ഷത്രമേ
അതിലുരുണ്ട്
ഉടല് കുടഞ്ഞു കഴിയാം
പെട്ടെന്ന് യന്ത്രമുരൾച്ച
ഞണ്ടിന്റെ കൈപോലുള്ള
പെരുവായൻ കൈ
കാലൊടിഞ്ഞ്
തോട് പൊട്ടി
പാതിജീവനായ ഞണ്ട്
അവിടെന്ന് പുറപ്പെട്ട്
ചെല്ലാനത്തിന്റെ കിഴക്കേ വശത്തൂടെ
പൊഴികൾക്കിടയിലൂടെ
ഉള്ള കരയിലേക്ക് ചെന്നേറി
ജലമൊഴിയാത്ത
നിലംപതിക്കാറായ വീടുകൾക്കിടയിൽനിന്നും കേട്ടു
കാറൽമാൻ ചരിതം
ഒന്നൊന്നായി ഇറങ്ങിവന്നു
കസവ് തട്ടം
പള പള ഉടുപ്പ്
എല്ലാം നരച്ചത്
ഇനി ഉടുക്കാനാവാത്തത്
ഞണ്ട് പതിയെ വിണ്ടചുവരുകൾക്കിടയിൽ കേറി
അവിടെ തന്നെയിരുന്നു
ഇപ്പോഴുമുണ്ടാകും
അല്ലെങ്കിൽ ഇളകി പോയിട്ടുണ്ടാകാം
എങ്കിൽ എവിടെയെന്ന് മാത്രം തിരയരുത്
ഒരു ഞണ്ടിനും ജീവിക്കാൻ കഴിയാത്ത
തുറകളുടെ പാട്ടാണിത്.