പുഴുങ്ങുന്നു
ഞാൻ ജനിച്ച ഗുഹയിലല്ല ഞാനിപ്പോൾ ജീവിക്കുന്നത് ഇത് മറ്റൊരു കാലമാണ് ജനിച്ചപ്പോൾ ഞാൻ ഉച്ചത്തിൽ നിലവിളിച്ചത് വെറുതെയായി ചെറുപ്പം മുതൽ കേട്ട വാക്കുകളിൽ ചിലത് ഇന്ന് പറയാൻ അറിയില്ല വിലക്കുണ്ട് അവൾക്ക് ഇതൊന്നും ബാധകമല്ല അവൾ കാലത്തെ എഴുന്നേൽക്കുന്നു... വീട്ടുജോലി ചെയ്ത്... വിശക്കുമ്പോൾ കഴിക്കാതെ... ദാഹിക്കുമ്പോൾ കുടിക്കാതെ... ഉറക്കം...
Your Subscription Supports Independent Journalism
View Plansഞാൻ ജനിച്ച
ഗുഹയിലല്ല
ഞാനിപ്പോൾ
ജീവിക്കുന്നത്
ഇത്
മറ്റൊരു കാലമാണ്
ജനിച്ചപ്പോൾ
ഞാൻ
ഉച്ചത്തിൽ നിലവിളിച്ചത് വെറുതെയായി
ചെറുപ്പം മുതൽ
കേട്ട വാക്കുകളിൽ
ചിലത്
ഇന്ന്
പറയാൻ അറിയില്ല
വിലക്കുണ്ട്
അവൾക്ക് ഇതൊന്നും ബാധകമല്ല
അവൾ കാലത്തെ
എഴുന്നേൽക്കുന്നു... വീട്ടുജോലി ചെയ്ത്...
വിശക്കുമ്പോൾ കഴിക്കാതെ...
ദാഹിക്കുമ്പോൾ കുടിക്കാതെ...
ഉറക്കം വരുമ്പോൾ അലക്കിയും
അരിയാട്ടിയും
ജീവിക്കുന്നു
എന്റെ രാജ്യം
എത്ര മഹത്തരം എന്ന് പറയുന്നു
അകത്തേക്കും പുറത്തേക്കുമുള്ള
വഴികൾ
ഒരുപോലെയേ
അല്ല
എന്ന് തോന്നുന്നു.
കാഴ്ച മുറിഞ്ഞാൽ
ചേർത്ത് കെട്ടാനില്ല ഓർമയുടെ
കെട്ടുകളൊന്നുപോലും
ഉള്ളിൽ പിളർന്നൊഴുകുന്ന
ഒരു പുഴയുണ്ട്.
അതിലെ ഒഴുകിപ്പോയാൽ എത്തും
പുഴ വരണ്ട ഓർമ.
കൂജയിലെ
മീനിനെപ്പോലെ.
കണ്ണടക്കാതെ...
നീന്താനാഞ്ഞ് കുതിക്കും
ഇല്ലാച്ചിറക്...
കണ്ണിലെ കരട് പോൽ
അലഞ്ഞുതിരിയുമൊരു കാമ്പ്.
പറയുമ്പോൾ ഇരുളാകുന്ന വാക്ക്.
ഞാൻ
സ്വർണഖനികൾ കുഴിച്ചിട്ടില്ല
അതിർത്തികൾ
മതിലുകെട്ടി തിരിച്ചിട്ടില്ല
ചിലപ്പോൾ എനിക്ക്
ഉറക്കെ ഉറക്കെ പാടണം
ബുദ്ധന്റെ
ഉടുപ്പ് അഴിക്കണം
യേശുവിന്റെ
തിരുവസ്ത്രത്തിൽ
ചിത്രം വരക്കണം
അതുമല്ല
എനിക്ക്
കുതിച്ചുചാടുന്ന
കവിതകളും എഴുതണം
(ചിലർ അങ്ങനെയും ഉണ്ടാകുമല്ലോ)
ഒരുദിവസം പെട്ടെന്ന്
വാതിൽ തുറന്നപ്പോൾ
മുന്നിൽ നിൽക്കുന്നു
പുതിയ രാജ്യം
പുതിയ കേരളം
പുതിയ ഇരിങ്ങാലക്കുട
പുതിയ ഇന്ത്യ
ഒച്ചയുണ്ടാക്കാതെ
കുളിക്കാൻ പഠിപ്പിക്കുന്നു
അലക്കാൻ പഠിപ്പിക്കുന്നു
നടക്കാനും
നിൽക്കാനും
ഇരിക്കാനും
കിടക്കാനും
പഠിപ്പിക്കുന്നു
ഞാൻ
നടക്കുമ്പോൾ
ഇരിക്കുകയും
ഇരിക്കുമ്പോൾ
കിടക്കുകയും
നിൽക്കുമ്പോൾ മാത്രം... നിൽക്കുക മാത്രം ചെയ്യുന്നു.
ഇപ്പോഴുള്ള ഇന്ത്യ
എന്നെ പെട്ടെന്ന്
വരുതിയിലാക്കാൻ ശ്രമിക്കുന്നു
പാലും പഴവും ഊതി തന്ന് പാമ്പിനെ എന്നപോലെ...
മീൻകഷ്ണം കാട്ടിക്കൊതിപ്പിച്ച്
പൂച്ചയെ
എന്നപോലെ
എല്ലിൻകഷണം കാണിച്ച് പട്ടിയെ എന്നപോലെ
ഞാൻ
എന്റെ കൂട്ടുകാരിയെ വിളിക്കുന്നു
ഞാനവളോട് ഇത്തിരി പച്ചവെള്ളം ചോദിക്കുന്നു
ഇപ്പോൾ
ഞാൻ ഇരിക്കുന്ന മണ്ണിലേക്ക്
വെള്ളം തെളിച്ച് തണുപ്പിക്കണം.
ഞാൻ
അവളോട് കപ്പക്കിഴങ്ങ് പുഴുങ്ങാൻ ഇടാൻ
പറയുന്നു
അതിലേക്ക് ഞാൻ
എന്റെ ഇപ്പോഴത്തെ രാജ്യത്തെ കൂടി
കൊത്തിയരിഞ്ഞിട്ട്
പുഴുങ്ങുന്നു.