സൂചിയും നൂലോർമയും
0I പൊട്ടിയ നൂൽ മുത്തുമാലയുടെ സ്വാതന്ത്ര്യം സൂചിമുനയിൽ മിനുസമാർന്ന ഒരു വെൺമുത്ത്. 02 നനഞ്ഞ നൂലിൽ ഇഴയുന്നൊരു പുഴു ഏഴായ് കീറിയ മുടി നാരിൽ തെന്നി നീങ്ങുന്ന സുഖം താഴെ പുണ്യാളന്റെ കുന്തമായൊരു സൂചി വാപിളർന്നൊരു പാമ്പു പോൽ... 03 കുത്താനൊട്ടും ആയാഞ്ഞിട്ടല്ല ചോര പൊടിയാതിരുന്നത് അമിത ശ്രദ്ധയാലും മുന്നിലും പിന്നിലും കൂർപ്പുണ്ടായിട്ടും കൂട്ടിച്ചേർക്കുന്ന വിസ്മയത്തിന്റെ ആയലാണത്. 04 തുന്നിക്കൂട്ടി യുടുത്തിട്ടും നാണം തടുക്കാനായില്ലെന്നോ ഊടുംപാവും തേടി...
Your Subscription Supports Independent Journalism
View Plans0I
പൊട്ടിയ നൂൽ
മുത്തുമാലയുടെ
സ്വാതന്ത്ര്യം
സൂചിമുനയിൽ
മിനുസമാർന്ന
ഒരു വെൺമുത്ത്.
02
നനഞ്ഞ നൂലിൽ
ഇഴയുന്നൊരു പുഴു
ഏഴായ് കീറിയ
മുടി നാരിൽ തെന്നി
നീങ്ങുന്ന സുഖം
താഴെ പുണ്യാളന്റെ
കുന്തമായൊരു സൂചി
വാപിളർന്നൊരു
പാമ്പു പോൽ...
03
കുത്താനൊട്ടും
ആയാഞ്ഞിട്ടല്ല
ചോര പൊടിയാതിരുന്നത്
അമിത ശ്രദ്ധയാലും
മുന്നിലും പിന്നിലും
കൂർപ്പുണ്ടായിട്ടും
കൂട്ടിച്ചേർക്കുന്ന
വിസ്മയത്തിന്റെ
ആയലാണത്.
04
തുന്നിക്കൂട്ടി
യുടുത്തിട്ടും
നാണം
തടുക്കാനായില്ലെന്നോ
ഊടുംപാവും
തേടി ഒഴുകി പോവുന്നു
നട്ടെല്ലു തകർന്നൊരു
നൂൽ മേഘം.
കടലിലതിൻ സൂചിമുഖി
താഴുന്നു.
05
ഒന്നു കുടഞ്ഞിട്ട്
നോക്കിയാൽ
കാണും
വിള്ളലുകൾ
നൂലും സൂചിയും
വിചാരിച്ചാൽ
തീരാവുന്ന പ്രശ്നമല്ല
ജീവിതം
കുത്തിക്കൂട്ടിയാൽ
ചിലരുടെ
കീറലുകൾ കൂട്ടാൻ
പാകത്തിൽ
നീളില്ല നൂലുകൾ
വളരില്ല സൂചികൾ-
06
ആർക്കും ഇടം കൊടുത്തിട്ടില്ല
ഒട്ടകം പോയിട്ട്
ഓന്തുപോലും
സൂചിക്കുഴ തേടി വന്നില്ല
എന്നാലും
പൊട്ടാതെയുണ്ട്
കുറ്റപ്പെടുത്തലുകളുടെ
വലിച്ചുകെട്ടിയ നൂലുകൾ,