അഞ്ചാംക്ലാസ് Aയിലെ രമണി എന്ന പെൺകുട്ടി
പണ്ടൊക്കെ, ഒഴിഞ്ഞ മരുന്നുകുപ്പിയിലൊഴിച്ച ഇത്തിരിയോളം മണ്ണെണ്ണയും കാൽമുഴം തിരിയും വെളിച്ചമായി രൂപംമാറിയിരുന്നു ഒറ്റ ചെരിയലിൽ മണ്ണെണ്ണ ചൊരിഞ്ഞാളുന്ന അത് കരുതലും ബഹുമാനവും എപ്പോഴുമാവശ്യപ്പെട്ടിരുന്നു എങ്കിലും, അതിന്റെ തിരിയിലെ തരികളെ ഒരു പൂങ്കുലയിലെ എരിയുന്ന മൊട്ടുകളാക്കുന്ന കവിത കാണുമ്പോഴെല്ലാം തോന്നിയിരുന്നു വീട്ടിലെല്ലാവരും പാടത്ത് പണിക്കിറങ്ങുമ്പോൾ അമ്മയും മൂത്ത ചേച്ചിയും ഒരേ കാലത്ത് പെറ്റിട്ട രണ്ടനിയത്തിമാരെ...
Your Subscription Supports Independent Journalism
View Plansപണ്ടൊക്കെ,
ഒഴിഞ്ഞ മരുന്നുകുപ്പിയിലൊഴിച്ച
ഇത്തിരിയോളം മണ്ണെണ്ണയും
കാൽമുഴം തിരിയും
വെളിച്ചമായി രൂപംമാറിയിരുന്നു
ഒറ്റ ചെരിയലിൽ
മണ്ണെണ്ണ ചൊരിഞ്ഞാളുന്ന അത്
കരുതലും ബഹുമാനവും
എപ്പോഴുമാവശ്യപ്പെട്ടിരുന്നു
എങ്കിലും,
അതിന്റെ തിരിയിലെ തരികളെ
ഒരു പൂങ്കുലയിലെ എരിയുന്ന
മൊട്ടുകളാക്കുന്ന കവിത
കാണുമ്പോഴെല്ലാം തോന്നിയിരുന്നു
വീട്ടിലെല്ലാവരും പാടത്ത്
പണിക്കിറങ്ങുമ്പോൾ
അമ്മയും മൂത്ത ചേച്ചിയും
ഒരേ കാലത്ത് പെറ്റിട്ട
രണ്ടനിയത്തിമാരെ നോക്കി
വല്ലപ്പോഴും മാത്രം സ്കൂളിലേക്ക്
വന്നിരുന്ന രമണി എന്നൊരു
പെൺകുട്ടിയുണ്ടായിരുന്നു
ഞങ്ങളുടെ സ്കൂളിൽ.
ഞാനൊന്നിൽ പഠിക്കുമ്പോൾ
അവൾ നാലിൽ
ഞാൻ നാലിലേക്ക് മുതിർന്നിട്ടും
അവളതേ നാലിൽ, ഒരേ നൂലിൽ
സ്കൂളിൽനിന്ന് സിനിമക്ക് പോയപ്പോൾ
ചളിയിൽ വഴുക്കുന്ന വയൽവരമ്പിൽ
ഒരു കൈയിൽ ചെരുപ്പും
മറുകൈയിലെന്റെ കൈയുമായി
അറ്റക്കഴായകൾ കടത്തിയവളാണ്
മാങ്ങ പെറുക്കാനും തിരുപ്പറക്കാനും മിടുക്കി
വറുത്ത പുളിങ്കുരുവിന്റെ ഗോഡൗൺ
അൽപം മാത്രം നുണച്ചി, ചട്ടമ്പി
ചിലപ്പോൾ, ദുർബലയായ എെൻറ ഗുണ്ട
മണ്ണെണ്ണ വിളക്കുകൾ
വെളിച്ചം തരാൻ മാത്രമല്ല
തീപിടിപ്പിക്കാനും മിടുക്കരാണ്
അവളുടെ വീട്ടിലുള്ളത് മണ്ണെണ്ണ വിളക്കുമായിരുന്നു
അഞ്ചിലേക്ക് ജയിച്ചപ്പോളൊരു ദിവസം
അങ്ങനെയതുണ്ടായി
ഓർക്കാതെ കിട്ടിയ അവധി ദിവസം
എല്ലാവരും തമ്മിൽ തമ്മിൽ
അടക്കം പറഞ്ഞു പറഞ്ഞ്
വീടുകളിലേക്ക് മടങ്ങി
അന്നുതൊട്ട് പിന്നെന്നും
മണ്ണെണ്ണ വിളക്കിൽ
തിളങ്ങിയിരുന്ന കവിതകൾ
ഇരുട്ടിലേക്ക്
പെട്ടെന്നങ്ങിറങ്ങിപ്പോയി.