ജീവിക്കാൻ എഴുതുമ്പോൾ
ഞാൻ ജീവിക്കുമ്പോൾ അതിലെ പഴയത് പുതിയത് -പറയാൻ ഞാനാളല്ല. ഞാൻ എഴുതുമ്പോൾ അതിലെ പഴുക്ക പച്ച - പറയാൻ ഞാനാളല്ല. ഞാൻ ജീവിക്കുമ്പോൾ അതിൽ മരണം ഇത്രയെന്ന് ജീവിതം ഇത്രയെന്ന് പറയാൻ ഞാനാളല്ല. ഞാൻ ഓർക്കുമ്പോൾ അതിൽ മറന്നത് ഇത്ര മനപ്പൂർവം ഓർക്കാതിരുന്നത് ഇത്ര - പറയാൻ ഞാനാളല്ല. ക്ലാവ് പിടിച്ചതിത്ര പുതിയ പെയിന്റ് പൂശിയതിത്ര - പറയാൻ ഞാനാളല്ല. ഒരുപക്ഷേ ഞാൻ ജീവിക്കുമ്പോൾ എന്നെ കാണാതെ കടന്നു പോയവർ ഒരുപക്ഷേ ഞാൻ എഴുതുമ്പോൾ എന്റെ വാക്കിനെ...
Your Subscription Supports Independent Journalism
View Plansഞാൻ ജീവിക്കുമ്പോൾ
അതിലെ പഴയത് പുതിയത് -പറയാൻ ഞാനാളല്ല.
ഞാൻ എഴുതുമ്പോൾ
അതിലെ പഴുക്ക പച്ച - പറയാൻ ഞാനാളല്ല.
ഞാൻ ജീവിക്കുമ്പോൾ
അതിൽ മരണം ഇത്രയെന്ന്
ജീവിതം ഇത്രയെന്ന് പറയാൻ ഞാനാളല്ല.
ഞാൻ ഓർക്കുമ്പോൾ
അതിൽ മറന്നത് ഇത്ര
മനപ്പൂർവം ഓർക്കാതിരുന്നത് ഇത്ര - പറയാൻ ഞാനാളല്ല.
ക്ലാവ് പിടിച്ചതിത്ര
പുതിയ പെയിന്റ് പൂശിയതിത്ര - പറയാൻ ഞാനാളല്ല.
ഒരുപക്ഷേ ഞാൻ ജീവിക്കുമ്പോൾ
എന്നെ കാണാതെ കടന്നു പോയവർ
ഒരുപക്ഷേ ഞാൻ എഴുതുമ്പോൾ
എന്റെ വാക്കിനെ തുടച്ചു നീക്കിയവർ
നിങ്ങളാണോ, ആയിരിക്കില്ല
ആയിരുന്നെങ്കിൽത്തന്നെ
ആ നിശ്ശബ്ദ നിലവിളി കേൾക്കാഞ്ഞതിന്
നിങ്ങളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.
‘പൊട്ടൻ നടിക്കു’ന്നതല്ലേ കുറ്റമാവേണ്ടൂ
ബധിരത നിഷ്കളങ്കമായ ഒരു ദാനമാണല്ലോ.
ഏതായാലും ഒന്നു നിശ്ചയം
ഞാൻ ജീവിക്കുമ്പോളാണ് ഞാനെഴുതുന്നത്
ഞാൻ എഴുതുമ്പോളാണ് ഞാൻ ജീവിക്കുന്നത്
എന്നെ മനപ്പൂർവം നിങ്ങൾ മറക്കുമ്പോഴല്ലേ
എന്നെ കൂടുതലായും നിങ്ങൾ ഓർക്കുന്നതും!