വാള് -സുകുമാരൻ ചാലിഗന്ധയുടെ കവിത
ഞാൻ കണ്ട കാടും കൂവുന്ന പൂവുംകാറ്റെണ്ണ തേച്ചുമിനുങ്ങും മിണ്ടാഞ്ഞ മിന്നും മിനുങ്ങിൻ വെളിച്ചങ്ങൾ താളത്തിൽ മെല്ലെ നടന്നങ്ങുപോവും. അന്തോണി ചേട്ടന്റെ തോട്ടത്തിലെ കവുങ്ങിൽ കയറുവാൻ മണിയൻ തളപ്പ് കെട്ടി കെട്ടി കെട്ടി ഒരുക്കുകയാണ്. അന്തോണിചേട്ടൻ കവുങ്ങിൻ ചുവട്ടിൽ ഒരു ലിറ്ററിന്റെ XXX റം കൊണ്ടുവെച്ചു. കാലിൽ തളപ്പ് കെട്ടിട്ട് മണിയൻ കവുങ്ങിനു മുകളിലേക്ക്...
Your Subscription Supports Independent Journalism
View Plansഞാൻ കണ്ട കാടും കൂവുന്ന പൂവും
കാറ്റെണ്ണ തേച്ചുമിനുങ്ങും
മിണ്ടാഞ്ഞ മിന്നും മിനുങ്ങിൻ വെളിച്ചങ്ങൾ
താളത്തിൽ മെല്ലെ നടന്നങ്ങുപോവും.
അന്തോണി ചേട്ടന്റെ തോട്ടത്തിലെ
കവുങ്ങിൽ കയറുവാൻ മണിയൻ
തളപ്പ് കെട്ടി കെട്ടി കെട്ടി ഒരുക്കുകയാണ്.
അന്തോണിചേട്ടൻ കവുങ്ങിൻ ചുവട്ടിൽ
ഒരു ലിറ്ററിന്റെ XXX റം കൊണ്ടുവെച്ചു.
കാലിൽ തളപ്പ് കെട്ടിട്ട് മണിയൻ
കവുങ്ങിനു മുകളിലേക്ക് കയറിട്ട്
അടക്കയെല്ലാം പറിച്ചിട്ട്
താഴേക്ക് നോക്കിയപ്പോൾ?
നോക്കണ്ട നോക്കണ്ട
ഇറങ്ങണ്ട ഇറങ്ങണ്ട
എല്ലാ മരത്തിന്നും പറിച്ച് പറിച്ച് പറിച്ച്
ഇറങ്ങിയാമതീന്നാങ്ങ്യം.
ആടുന്ന ഒറ്റമര കവുങ്ങിൻ മുകളിൽനിന്ന്
ചുറ്റും നോക്കി നോക്കി ഉഷാറായി
ആട്ടിയാട്ടി പരുന്തിനെപ്പോലെ
അണ്ണാനെപ്പോലെ കുരങ്ങനെപ്പോലെ
പറന്ന് പറന്ന് പറന്ന് അടക്ക പറിച്ച് തീർത്തിറങ്ങിയതും,
XXX റം അവന്റെ കൈയിൽ പിടിപ്പിച്ചിട്ട്
ഇനി നീയിത് അച്ചടിച്ചോന്ന് പറഞ്ഞിട്ട്
അഞ്ഞൂറില്ല, അറുന്നൂറില്ല
എഴുന്നൂറില്ല എഴുന്നേൽക്കില്ല
ആശകൾ എണ്ണീറ്റില്ല
എണ്ണൂറില്ല ഒമ്പതുമില്ല
പത്തുമില്ല മദ്യം മദ്യം മത്ത് മത്ത്
മതിയാവോളം ചത്തോന്നന്തോണി.
തോട്ടത്തിൽനിന്നും വഴിയിൽനിന്നും
തോട്ടിൽനിന്നും പുഴയിൽനിന്നും
കടവിൽനിന്നും കടയിൽനിന്നും
ഒന്നരയൊന്നര അടിച്ചടിച്ചടിച്ചടിച്ച്
അച്ചടിച്ച് മുപ്പത് രൂപയ്ക്ക്
മുറുക്കാനും വാങ്ങി
വീട്ടിലെത്തിക്കിടന്നതും
മണിയനൊരു നീണ്ട വാൾവെച്ചു.
അപ്പോഴാണ് മണിയന്റെ
ഏട്ടന്റെ മകൾ സൂര്യകുട്ടി
ഓടിച്ചാടി കളിക്കാനായി
അകത്തേക്കോടി കയറിവന്നതും
മണിയന്റെ നാല് വയസ്സുള്ള മകൾ
കബനി പെട്ടെന്ന് അയ്യോ! സൂര്യാ...
അച്ഛന്റെ വാളിൽ ചവിട്ടല്ലെ
ഭയങ്കര മൂർച്ചയാ
കാലുമുറിയുമെന്ന്.
പിറ്റെദിവസം രാവിലെ
പണിക്ക് വിളിക്കാൻവന്ന
അന്തോണിയോട്
മണിയന്റെ ഭാര്യ പറഞ്ഞു
മണിയൻ പണിക്ക് വരുന്നില്ല വിളിക്കണ്ട
മണിയന്റെ വാളിന് നല്ല മൂർച്ചയാ
മുറിയും?'