Begin typing your search above and press return to search.
proflie-avatar
Login

ഹാഹ!

ഹാഹ!
cancel

സി​നി​മ​ക​ൾ കാ​ണാ​താ​യ് ഉ​ത്സ​വ​ങ്ങ​ൾ മേ​ള​ങ്ങ​ൾ ആ​ന​ക​ൾ പൂ ​വി​രി​യും ക​മ്പ​ക്കെ​ട്ട്്് ക​ഥ​ക​ളി നാ​ട​കം ക​മ്പ​മി​ല്ലാ​താ​യ് പ​ത്രം വ​രു​ന്നെ​ങ്കി​ലും വാ​യ​ന ഇ​ല്ലാ​താ​യ് ‘വെ​ള്ളൂ’​ന്ന് വി​ളി​യി​ട്ടാ​ൽ പ​റ​ന്നു വ​രും നാ​യ മീ​ന്ത​ല ക​ണ്ടാ​ൽ ഞെ​ക്കു വി​ള​ക്കു മി​ന്നി​ക്കും പൂ​ച്ച വ​ള​ർ​ത്ത​ൽ നി​റു​ത്തി മ​ഞ്ഞ​പ്പു വി​രി​ഞ്ഞ്കാ​യ വ​ട്ടം വ​യ്ക്കും മ​ത്ത​ൻ പ​ച്ച​ച്ചി​രു​ണ്ടു പാ​വ​ക്ക ന​നു​ത്ത ന​ക്ഷ​ത്ര​പ്പൂ​വി​ൻ പ​ട​വ​ലം ഊ​ണ് അ​മൃ​തേ​ത്താ​ക്കും കു​ഞ്ഞി​ച്ചീ​ര ന​ടീ​ൽ ന​ന നി​റു​ത്തി ഏ​തൊ​ന്നി​നെ...

Your Subscription Supports Independent Journalism

View Plans

സി​നി​മ​ക​ൾ കാ​ണാ​താ​യ്

ഉ​ത്സ​വ​ങ്ങ​ൾ

മേ​ള​ങ്ങ​ൾ ആ​ന​ക​ൾ

പൂ ​വി​രി​യും ക​മ്പ​ക്കെ​ട്ട്്്

ക​ഥ​ക​ളി

നാ​ട​കം

ക​മ്പ​മി​ല്ലാ​താ​യ്

പ​ത്രം വ​രു​ന്നെ​ങ്കി​ലും

വാ​യ​ന ഇ​ല്ലാ​താ​യ്

‘വെ​ള്ളൂ’​ന്ന് വി​ളി​യി​ട്ടാ​ൽ

പ​റ​ന്നു വ​രും നാ​യ

മീ​ന്ത​ല ക​ണ്ടാ​ൽ

ഞെ​ക്കു വി​ള​ക്കു

മി​ന്നി​ക്കും പൂ​ച്ച

വ​ള​ർ​ത്ത​ൽ നി​റു​ത്തി

മ​ഞ്ഞ​പ്പു വി​രി​ഞ്ഞ്

കാ​യ വ​ട്ടം വ​യ്ക്കും മ​ത്ത​ൻ

പ​ച്ച​ച്ചി​രു​ണ്ടു പാ​വ​ക്ക

ന​നു​ത്ത ന​ക്ഷ​ത്ര​പ്പൂ​വി​ൻ പ​ട​വ​ലം

ഊ​ണ് അ​മൃ​തേ​ത്താ​ക്കും

കു​ഞ്ഞി​ച്ചീ​ര

ന​ടീ​ൽ ന​ന

നി​റു​ത്തി

ഏ​തൊ​ന്നി​നെ

നോ​ക്ക​ണോ

കാ​ക്ക​ണോ

ഒ​ളി​പ്പോ​രാ​ളി പോ​ൽ

ഉ​ണ​ർ​ന്നി​രി​ക്ക​ണം

ഓ​രോ ഞ​ര​മ്പും

മി​ടി​പ്പും

തീ​ക്ഷ്ണ​മാ​യി​രി​ക്കെ

സ​മ​ചി​ത്ത​വു​മാ​ക​ണം

ക​സേ​ര

ച​ട​ങ്ങി​ന് ഓ​ടും

ടി.​വി.

ശ​ക​ലം ക​ഞ്ഞി മൊ​ളോ​ഷ്യം

വെ​ട്ടി​പ്പോ​കു​ന്നു

മ​ഹ​ത്താ​യ ദി​വ​സ​ങ്ങ​ൾ

കൊ​ക്കു​ന്നു ക്ലോ​ക്ക്

പ​ത്ര​ത്തി​ൻ കൂ​ടെ വ​ന്ന

നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​മ്പു

നോ​ട്ടീ​സി​ൽ

കു​റ്റി​പെ​ൻ​സി​ൽ

വി​റ​ച്ചു കു​റി​ക്കു​ന്നു:

ഹ​രി​ശ്രീ

പാ​തി​യെ​ഴു​ത്ത്

ഒ​പ്പി​െ​യ​ടു​ത്ത്

പൊ​ട്ടി​ച്ചി​രി​യോ​ടെ

ചാ​റ്റ് ജി​പി​ടി പൂ​ർ​ത്തി​യാ​ക്കു​ന്നു

ഗ​ണ​പ​ത​യേ ന​മഃ

ഒ​രു ക​വി​ത​യു​മെ​ഴു​തി​ത്ത​രു​ന്നു

പി​ന്ന​തു വെ​ളു​ക്ക​നെ ചി​രി​ച്ചു

കൂ​വി

നി​ന്ന​യാ​ൾ

തീ​വ​ണ്ടി വ​ന്ന​പ്പോ​ൾ

ശെ​യ്ത്താ​നെ​ന്നു കാ​റി​യ ഗ്രാ​മീ​ണ​നാ​യ​ല്ല

ടി.​വി ത​ല​വി​ഷ​മെ​ന്നു ചൊ​ന്നോ​നാ​യ​ല്ല

അ​മൃ​തോ കാ​ള​കൂ​ട​മോ

ഒ​ന്നാ​മ​തെ​ത്തി കു​ടി​പ്പ​വ​നാ​യ്

ഏ​തു ഭൈ​ര​വ​ലിം​ഗ​വും

ഉ​ൾ​ക്കൊ​ള്ളു​ന്ന​വ​നാ​യി

കാ​ല​ത്തൊ​ടു ചേ​രും

വി​ന​യാ​ന്വി​ത​മു​ഖ​വു​മാ​യ്

സു​സ്േ​​മ​ര​വ​ദ​ന​നാ​യ്

ഹാ ​ഹ!

News Summary - madhyamam weekly malayalam poem