ഓർമ്മോസിഷൻ
പള്ളിക്കൂടമടയ്ക്കുമ്പോഴും അതിന്റെ വാതിലുകൾ തുറന്നാ കിടക്കുക കൈകൊട്ടി വിളിക്കുംപോലെ പാളികൾ ഇടയ്ക്കൊക്കെ ആംഗ്യം കാണിക്കും ആരെയാ? ദൂരത്തൂടെപോന്ന പക്ഷികളേം ശലഭങ്ങളേയുമൊക്കെ അവരുടെ ഭാഷയാകാം പറന്നുപോയത് ജനൽച്ചില്ലിലെ മഷിക്കൂട്ടിൽ ചാഞ്ഞമഴയുടെ ഒരു വേവലാതി പരതിപ്പോകും ചിലപ്പോൾ മുറ്റത്തൊക്കെ ആൺവർത്തമാനം പെൺവർത്തമാനം കൂട്ടവർത്തമാനം ഇപ്പഴുമുണ്ട് അത്...
Your Subscription Supports Independent Journalism
View Plansപള്ളിക്കൂടമടയ്ക്കുമ്പോഴും
അതിന്റെ വാതിലുകൾ തുറന്നാ കിടക്കുക
കൈകൊട്ടി വിളിക്കുംപോലെ
പാളികൾ ഇടയ്ക്കൊക്കെ
ആംഗ്യം കാണിക്കും
ആരെയാ?
ദൂരത്തൂടെപോന്ന പക്ഷികളേം
ശലഭങ്ങളേയുമൊക്കെ
അവരുടെ ഭാഷയാകാം
പറന്നുപോയത്
ജനൽച്ചില്ലിലെ മഷിക്കൂട്ടിൽ
ചാഞ്ഞമഴയുടെ
ഒരു വേവലാതി
പരതിപ്പോകും ചിലപ്പോൾ
മുറ്റത്തൊക്കെ
ആൺവർത്തമാനം
പെൺവർത്തമാനം
കൂട്ടവർത്തമാനം ഇപ്പഴുമുണ്ട്
അത് പിന്നെ
കലപിലയായി അരികിലെ
പേരച്ചോട്ടിലേക്കും
കക്കുകളിയും
ഞൊണ്ടുകളിയും
ഗോലികളിയും
സുല്ല് തെറ്റിച്ച്
പിന്നാമ്പുറത്തെ
ഞാവൽമുറ്റത്തുമുണ്ട്
പള്ളിക്കൂടമടയ്ക്കുമ്പോഴും
മലയാളം മാഷ്
വരാറുണ്ട്
കൂടെ കുഞ്ഞുണ്ണിയും
വള്ളത്തോളും ഒളപ്പമണ്ണയും
മടങ്ങിപ്പോകും വഴി
മാഷ് ബീഡി വലിക്കും
അവർക്ക് ചായയും വടയും
വാങ്ങിക്കൊടുക്കും
അങ്ങനെയോർത്തു നിൽക്കുമ്പോഴാ
സൂസന്നസാറിന്റെ വിളി
‘‘നീ ചെന്നാ ഒന്നാം ബെല്ലടിച്ചേ’’
മണിമാലത്തലപ്പുകൾ
ഇളകിയാടും മുമ്പേ ഗേറ്റടയപ്പെട്ടു
സെക്യൂരിറ്റി ഒന്നുകൂടി കനത്തുനിന്നു.