Begin typing your search above and press return to search.
proflie-avatar
Login

നിങ്ങൾ കാണുന്ന​തൊന്നുമല്ല ചങ്ങാതി കാര്യങ്ങൾ

നിങ്ങൾ കാണുന്ന​തൊന്നുമല്ല ചങ്ങാതി കാര്യങ്ങൾ
cancel

ഒ​രു വാ​ഹ​ന​ത്തി​ന്റെ ഹോ​ൺ ആ ​വാ​ഹ​ന​മോ​ടി​ക്കു​ന്ന മ​നു​ഷ്യ​ന് പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള ഏ​റ്റ​വും മി​ക​ച്ച സാ​ധ്യ​ത​യാ​കു​ന്ന​ത് നി​ങ്ങ​ൾ ക​ണ്ടി​ട്ടു​ണ്ടോ? കു​റെ​യേ​റെ വാ​ഹ​ന​ങ്ങ​ൾ ഒ​രു സ​ർ​ക്കാ​ർ വ​ണ്ടി​ക്ക് പി​ന്നാ​ലെ ഉ​ച്ച​ത്തി​ൽ കൂ​കി​പ്പാ​യു​ന്ന​ത്, പ്ര​തി​ഷേ​ധി​ക്കാ​ൻ മ​റ്റ് അ​വ​സ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ലാ​ത്ത മ​നു​ഷ്യ​ർ അ​വ​രു​ടെ ശ്വാ​സോ​ച്ഛ്വാ​സം​പോ​ലും പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ക്കു​ന്ന​ത്, നി​ങ്ങ​ൾ ക​ണ്ടി​ട്ടു​ണ്ടോ? ഉ​ണ്ടാ​കും, ക​ണ്ടി​ട്ടു​ണ്ടാ​കു​മെ​ങ്കി​ലും നി​ങ്ങ​ൾ ക​രു​തു​ക ആ ​മ​നു​ഷ്യ​ർ എ​ത്ര അ​നു​സ​ര​ണ​യോ​ടെ, അ​തി​ലേ​റെ...

Your Subscription Supports Independent Journalism

View Plans

ഒ​രു വാ​ഹ​ന​ത്തി​ന്റെ ഹോ​ൺ

ആ ​വാ​ഹ​ന​മോ​ടി​ക്കു​ന്ന മ​നു​ഷ്യ​ന്

പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള

ഏ​റ്റ​വും മി​ക​ച്ച സാ​ധ്യ​ത​യാ​കു​ന്ന​ത്

നി​ങ്ങ​ൾ ക​ണ്ടി​ട്ടു​ണ്ടോ?

കു​റെ​യേ​റെ വാ​ഹ​ന​ങ്ങ​ൾ

ഒ​രു സ​ർ​ക്കാ​ർ വ​ണ്ടി​ക്ക് പി​ന്നാ​ലെ

ഉ​ച്ച​ത്തി​ൽ കൂ​കി​പ്പാ​യു​ന്ന​ത്,

പ്ര​തി​ഷേ​ധി​ക്കാ​ൻ മ​റ്റ് അ​വ​സ​ര​ങ്ങ​ൾ

ല​ഭ്യ​മ​ല്ലാ​ത്ത മ​നു​ഷ്യ​ർ

അ​വ​രു​ടെ ശ്വാ​സോ​ച്ഛ്വാ​സം​പോ​ലും

പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ക്കു​ന്ന​ത്,

നി​ങ്ങ​ൾ ക​ണ്ടി​ട്ടു​ണ്ടോ?

ഉ​ണ്ടാ​കും,

ക​ണ്ടി​ട്ടു​ണ്ടാ​കു​മെ​ങ്കി​ലും നി​ങ്ങ​ൾ ക​രു​തു​ക

ആ ​മ​നു​ഷ്യ​ർ എ​ത്ര അ​നു​സ​ര​ണ​യോ​ടെ,

അ​തി​ലേ​റെ സ​മാ​ധാ​ന​ത്തോ​ടെ

ജീ​വി​ക്കു​ന്നു എ​ന്നാ​കും.

അ​ബു എ​ന്ന വൃ​ദ്ധ​ൻ

എ​ന്നോ​ട് ചേ​ർ​ന്ന് ഇ​വി​ടെ,

ഈ ​പാ​ർ​ക്കി​ലെ ബെ​ഞ്ചി​ലി​രി​ക്കു​ന്നു.

അ​യാ​ൾ പ​റ​യു​ന്നു

സ​ഹോ​ദ​രാ,

ഈ ​നാ​ട്ടി​ലെ മ​ര​ങ്ങ​ൾ വ​രെ പ്ര​തി​ഷേ​ധി​ക്കു​ന്നു​ണ്ട്

അ​വ ഒ​രേ ഋ​തു​വി​ൽ​ത​ന്നെ

പ​തി​വി​ല്ലാ​ത്ത വി​ധം

പ​ല​വ​ട്ടം പു​ഷ്പി​ക്കു​ന്നു

ആ​വ​ശ്യ​ത്തി​ല​ധി​കം കാ​യ്‌​ഫ​ലം ത​രു​ന്നു.

പ​ല​വ​ട്ടം ത​ളി​ർ​ക്കു​ക​യും

ഇ​ല പൊ​ഴി​ക്കു​ക​യും ചെ​യ്യു​ന്നു.

അ​വ ആ​യു​സ്സെ​ത്താ​തെ മ​രി​ക്കാ​ൻ

സ്വ​യം ത​യാ​റെ​ടു​ക്കു​ക​യാ​ണ്.

നി​ങ്ങ​ളെ കേ​ൾ​ക്കാ​തി​രി​ക്കാ​ൻ

മ​നു​ഷ്യ​ർ ത​യാ​റാ​കു​ന്ന​തു​പോ​ലെ​യാ​ണ​ത്.

ഹോ​ണു​ക​ളു​ടെ ഒ​ച്ച

ബ​ധി​ര​ത​യി​ലേ​ക്കു​ള്ള വ​ഴി​യാ​ണ് എ​ന്ന​റി​യാ​തെ​യ​ല്ല,

അ​വ​ർ വാ​ഹ​ന​ങ്ങ​ളു​ടെ ഹോ​ണു​ക​ളെ

ഇ​ത്ര​യ​ധി​കം പ്ര​ണ​യി​ക്കു​ന്ന​ത്.

News Summary - madhyamam weekly malayalam poem