ചെകിട്ടത്തടിപ്പാട്ടിനീണം
കലുങ്കെന്ന ദിവ്യനിൽ ചന്തികുത്തിക്കേറിവന്ന ചരിത്രം മനസ്സിലെങ്ങോ സുന്ദരിയായി ചാലുവെട്ടി തിരിച്ചൊഴുകി പെരിയാർവാലി കനാൽ. രാത്രിയിലന്നു സൈക്കിളിൽ കുട്ടനൊത്ത് പോകുന്ന നേരം പാലപൂക്കും മണമുണ്ട് കൂട്ടിന്. വിളക്കുകണ്ട കടവിലൊന്നും നിർത്തിയില്ലവൻ. വെട്ടമുണ്ട് കൂട്ടിനൊരു കനാൽചന്ദ്രൻ, അവനിട്ടുകൊടുത്തു സ്നേഹമൂറും ക്യാരറ്റ് തിന്നട്ടെയതിലിരിക്കും പാവമൊരു ജീവി. ഇങ്ങനെയൊക്കെ ഭാവന ചെയ്തു മുറുകുന്ന നേരം, കനാൽബണ്ടിൻ താഴെ വന്നിറങ്ങിയതറിഞ്ഞില്ല, സിമെന്റ് കല്ല് പതഞ്ഞൊട്ടിയ ചന്തിയെ തെന്നിച്ച് പിടിക്കട തെണ്ടിയെന്നര മ്യൂസിക്കുമിട്ടു ചിരിക്കുന്നു മെഴുതിരിയപ്പോൾ ഒരു സോപ്പ്...
Your Subscription Supports Independent Journalism
View Plansകലുങ്കെന്ന ദിവ്യനിൽ
ചന്തികുത്തിക്കേറിവന്ന ചരിത്രം
മനസ്സിലെങ്ങോ സുന്ദരിയായി
ചാലുവെട്ടി തിരിച്ചൊഴുകി
പെരിയാർവാലി കനാൽ.
രാത്രിയിലന്നു സൈക്കിളിൽ
കുട്ടനൊത്ത് പോകുന്ന നേരം
പാലപൂക്കും മണമുണ്ട് കൂട്ടിന്.
വിളക്കുകണ്ട കടവിലൊന്നും
നിർത്തിയില്ലവൻ.
വെട്ടമുണ്ട്
കൂട്ടിനൊരു കനാൽചന്ദ്രൻ,
അവനിട്ടുകൊടുത്തു
സ്നേഹമൂറും ക്യാരറ്റ്
തിന്നട്ടെയതിലിരിക്കും
പാവമൊരു ജീവി.
ഇങ്ങനെയൊക്കെ ഭാവന ചെയ്തു
മുറുകുന്ന നേരം,
കനാൽബണ്ടിൻ താഴെ
വന്നിറങ്ങിയതറിഞ്ഞില്ല,
സിമെന്റ് കല്ല് പതഞ്ഞൊട്ടിയ
ചന്തിയെ തെന്നിച്ച്
പിടിക്കട തെണ്ടിയെന്നര മ്യൂസിക്കുമിട്ടു
ചിരിക്കുന്നു മെഴുതിരിയപ്പോൾ
ഒരു സോപ്പ് നാലായി
പെറ്റുവീണ വെളിച്ചത്തിൽ.
പിന്നെയടുത്ത പകലാണ്
കൊണ്ടുവന്നൊരു സത്യം
നമ്മളെല്ലാം കണ്ട
നഗ്നതയൊക്കെയൊഴുകി
വന്നതീയൊഴുക്കിൻ കൈവഴിയിൽ
പശു, പാടം
പന്തുകളിയൊക്കെയും
കോങ്കണ്ണാൽ നോക്കിയതെല്ലാം
കനാലിൻ
വികസന രോമാഞ്ചം.
അങ്ങനെയോർത്തു നോക്കി പോകവെ
കണ്ടില്ല സൈക്കിൾ
മെയിൻ കുഴിയൊരെണ്ണം.
കണ്ടന്നപ്പോൾത്തന്നെ
സദാചാരപ്പൂക്കൾ
പെട്ടെന്നു കനാൽബണ്ടിനിരുവശം പൂക്കുന്നു,
മനുഷ്യഗന്ധമായത്
കൈകൊട്ടിക്കളിക്കുന്നു
ചെകിട്ടത്തടിപ്പാട്ടിനീണം.
നിന്നിരുന്നൂ
മസാലദോശയുമായ്
കനാലെന്നൊരോർമ
പതിഞ്ഞത്രേ കിടക്കുന്നു
വിവിധ മാംസദേശങ്ങളിൽ.