Begin typing your search above and press return to search.
proflie-avatar
Login

അവളു​ടെ രാവുകൾ

അവളു​ടെ രാവുകൾ
cancel

ഇടവഴികളഴിഞ്ഞഴിഞ്ഞ്നീണ്ടുപരന്ന വഴിയിലെ രാത്രിയിലേയ്ക്ക് നോക്കിയൊരുത്തി കാതുകിടുങ്ങുമൊച്ചയിൽ വാതിലുകളടയ്ക്കുന്നു മുല്ലപ്പൂമണവുമായി ഓടിയെത്തിയ കാറ്റൊരുത്തി, ജനലിന്റെ തൊണ്ടയിൽത്തട്ടി- യവളെ കൂട്ടുവിളിക്കുന്നു. അകംതെളിഞ്ഞ് ചിരിയോടെ, കാറ്റിനൊപ്പം അവളും പടിക്കെട്ടിറങ്ങുന്നു. പുറംമുറ്റമേന്തിയ മണൽമെത്തയിൽ, നീലപ്പച്ചയലിഞ്ഞ ജലവൃത്തങ്ങളിൽ മണ്ണുപാറി മുഷിഞ്ഞു പോയ ഇലക്കൂട്ടങ്ങളിൽ നിലാവിന്റെ ഇളനീർത്തണുപ്പൂതുന്ന മുളങ്കൂട്ടങ്ങളിൽ ഇരുട്ടുകൊത്തിയ ശിൽപ്പമായി തിളങ്ങുന്നകണ്ണുകളാലവൾ കെട്ടിമറിയുന്നു. ഏകാകിയായ ഒരു മേഘമവളെ ചുംബിക്കട്ടേയെന്ന് സ്വകാര്യം...

Your Subscription Supports Independent Journalism

View Plans

ഇടവഴികളഴിഞ്ഞഴിഞ്ഞ്

നീണ്ടുപരന്ന വഴിയിലെ

രാത്രിയിലേയ്ക്ക്

നോക്കിയൊരുത്തി

കാതുകിടുങ്ങുമൊച്ചയിൽ

വാതിലുകളടയ്ക്കുന്നു

മുല്ലപ്പൂമണവുമായി

ഓടിയെത്തിയ

കാറ്റൊരുത്തി,

ജനലിന്റെ

തൊണ്ടയിൽത്തട്ടി-

യവളെ കൂട്ടുവിളിക്കുന്നു.

അകംതെളിഞ്ഞ്

ചിരിയോടെ, കാറ്റിനൊപ്പം

അവളും പടിക്കെട്ടിറങ്ങുന്നു.

പുറംമുറ്റമേന്തിയ

മണൽമെത്തയിൽ,

നീലപ്പച്ചയലിഞ്ഞ

ജലവൃത്തങ്ങളിൽ

മണ്ണുപാറി മുഷിഞ്ഞു

പോയ ഇലക്കൂട്ടങ്ങളിൽ

നിലാവിന്റെ

ഇളനീർത്തണുപ്പൂതുന്ന

മുളങ്കൂട്ടങ്ങളിൽ

ഇരുട്ടുകൊത്തിയ ശിൽപ്പമായി

തിളങ്ങുന്നകണ്ണുകളാലവൾ കെട്ടിമറിയുന്നു
.

ഏകാകിയായ ഒരു മേഘമവളെ

ചുംബിക്കട്ടേയെന്ന്

സ്വകാര്യം ചോദിക്കുന്നു.

വാലറ്റുപോയ ഇരട്ടനക്ഷത്രങ്ങൾ

അതുനോക്കി

കുണുങ്ങിച്ചിരിക്കുന്നു.

പാതിരയുടെ നെറുകയിലിരുന്ന്

അങ്ങേക്കുന്നിലൊരു

നെടുളാൻ* ഇങ്ങേക്കുന്നിലൊരു

മരണം പ്രവചിക്കുന്നു

മധുവൂറും മറുകൂക്കു

കൊണ്ടവൾ

സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു.

പുറംരാത്രികളിങ്ങനെ

കാഴ്ചകളോരോന്ന്

നിലാവിന്റെ

തളികയിൽ നിരത്തി

ഒച്ചവെച്ചുവിളിയ്ക്കുമ്പോൾ

വീടകത്തെ

ഉടൽനൊന്ത നിശകളെ

എങ്ങോ മറന്നുവച്ച്

പുറത്തെ ഇരുട്ടു വളർത്തിയ

കടമ്പുമരച്ചോട്ടിലേക്ക്

അവൾ അവളായങ്ങനെ

പൂത്തുനിവരുന്നു.

News Summary - madhyamam weekly malayalam poem