കരിയിലക്കുറികൾ
ഓരില 1. അക്രമോർവശീയം*. 2. അധിക്കാരം. 3. കാശുപത്രി. ഈരില 1. ഇരിങ്ങാലക്കുട കണ്ടോ ഒരിക്കലും മടങ്ങില്ല! 2. ഏഷ്യയിലത്രേം പുട്ടിൻകുടം റഷ്യയിൽ മാത്രം പുട്ടിൻ **കൂടം. 3. തെളിമലയാളം തെറിമലയാളം. 4. ‘കത’ കഴിഞ്ഞ കവിത വിതയൊഴിഞ്ഞ കവിത. 5. പ്രതികരിക്കണം, കാലം പ്രതിയാക്കി കരിക്കിലും. 6. കവർവേർഷൻ ഖബർവേർഷൻ. 7. ഇംഗ്ലീഷ്സണ്ണസറ്റ് മലയാളമ്മകളസത്ത്! 8. മൂത്തവൾ ‘നിവേദ്യ’യു- മിളയോ‘ളമേദ്ധ്യ’യു, മിതു വർത്തമാനാർഥ; മനർഥം നാനാർഥവും! മൂവിലനാൽച്ചാല് നാട്ടുനടപ്പ് നല്ലൂനടപ്പോടു നല്ല നടപ്പ് നല്ലൂ കിടപ്പിലാവാതെ കിടന്നുകൊള്ളൂ. * മഹാകവി കാളിദാസന്റെ പ്രസിദ്ധ പ്രണയകാവ്യമായ ‘വിക്രമോർവശീയ’ത്തെ ആധുനിക...
Your Subscription Supports Independent Journalism
View Plansഓരില
1. അക്രമോർവശീയം*.
2. അധിക്കാരം.
3. കാശുപത്രി.
ഈരില
1. ഇരിങ്ങാലക്കുട കണ്ടോ
ഒരിക്കലും മടങ്ങില്ല!
2. ഏഷ്യയിലത്രേം പുട്ടിൻകുടം
റഷ്യയിൽ മാത്രം പുട്ടിൻ **കൂടം.
3. തെളിമലയാളം
തെറിമലയാളം.
4. ‘കത’ കഴിഞ്ഞ കവിത
വിതയൊഴിഞ്ഞ കവിത.
5. പ്രതികരിക്കണം, കാലം
പ്രതിയാക്കി കരിക്കിലും.
6. കവർവേർഷൻ
ഖബർവേർഷൻ.
7. ഇംഗ്ലീഷ്സണ്ണസറ്റ്
മലയാളമ്മകളസത്ത്!
8. മൂത്തവൾ ‘നിവേദ്യ’യു-
മിളയോ‘ളമേദ്ധ്യ’യു,
മിതു വർത്തമാനാർഥ;
മനർഥം നാനാർഥവും!
മൂവില
നാൽച്ചാല് നാട്ടുനടപ്പ് നല്ലൂ
നടപ്പോടു നല്ല നടപ്പ് നല്ലൂ
കിടപ്പിലാവാതെ കിടന്നുകൊള്ളൂ.
* മഹാകവി കാളിദാസന്റെ പ്രസിദ്ധ പ്രണയകാവ്യമായ ‘വിക്രമോർവശീയ’ത്തെ ആധുനിക പ്രണയ നാട്യങ്ങളുമായി ബന്ധിപ്പിക്കുന്ന ഏകവാക്ക് കവിതയാണിത്. സപ്തതി ആഘോഷിക്കുന്ന ഗാനരചയിതാവു കൂടിയായ കവിയുടെ കാവ്യപരീക്ഷണം കൂടിയാണ് ഇൗ ഹൈക്കു കവിതകൾ.
* ഭരണകൂടം