ചാവ്
1.പൂച്ച ചത്തു, പാടത്തെ നീലിയും. കുഴിച്ചിട്ടോ? ഉവ്വ്. കാണാനും കരയാനും ആരുമില്ലല്ലോ. 2. ആന ചെരിഞ്ഞു, തമ്പുരാൻ നാടുനീങ്ങി കർമം കഴിഞ്ഞോ? ഇല്ല. കാണാനും കരയാനും ഏറെപ്പേർ ഉണ്ടല്ലോ. 3. ഇനിയൊരു ചാവുണ്ട്. ഉയിര് കൊടുത്തും തടയേണ്ട ചാവ്. മനുഷ്യത്വത്തിന്റെ ചാവ്. മതം കാർന്നു ഒടുങ്ങുന്ന മനസ്സുകളുടെ ചാവ്. അതങ്ങനെ പെരുകുമ്പോൾ നാട് ചാവും. അയ്യോ, അങ്ങനെ അല്ല. നാട്...
Your Subscription Supports Independent Journalism
View Plans1.
പൂച്ച ചത്തു,
പാടത്തെ നീലിയും.
കുഴിച്ചിട്ടോ?
ഉവ്വ്.
കാണാനും കരയാനും
ആരുമില്ലല്ലോ.
2.
ആന ചെരിഞ്ഞു,
തമ്പുരാൻ നാടുനീങ്ങി
കർമം കഴിഞ്ഞോ?
ഇല്ല.
കാണാനും കരയാനും
ഏറെപ്പേർ ഉണ്ടല്ലോ.
3.
ഇനിയൊരു
ചാവുണ്ട്.
ഉയിര് കൊടുത്തും
തടയേണ്ട ചാവ്.
മനുഷ്യത്വത്തിന്റെ ചാവ്.
മതം കാർന്നു ഒടുങ്ങുന്ന
മനസ്സുകളുടെ ചാവ്.
അതങ്ങനെ പെരുകുമ്പോൾ
നാട് ചാവും.
അയ്യോ, അങ്ങനെ അല്ല.
നാട് തീപ്പെടും.