രണ്ട് കവിതകൾ
01. അഹല്ല്യം അഹല്ല്യേ, നീ, കല്ലു പോലുറച്ചു പോയത് എന്റെ തെറ്റു തന്നെ നീർത്തടങ്ങളിൽ, പർണവാടികളിൽ... നീ, എന്തിനായിരുന്നു ഞാനറിയാത്ത രാഗമായ് അലിഞ്ഞൊഴുകിയത് അതും, എന്റെ തന്നെ പിഴയായിട്ടാണോ... നീ -കാണുന്നത്. എനിക്കും നിനക്കും മാത്രമറിയുന്ന രഹസ്യമെന്നാണ് കാടു വിട്ടു പുറത്തേക്ക് പോയത് എന്തിനാണ് രഹസ്യങ്ങളെ, പരസ്യമാക്കാൻ രാമനൊരുത്തൻ നുണയനെപ്പോലെ, നിന്റെ അരികിലെത്തിയത്. അല്ലെങ്കിലും എന്തു പറഞ്ഞാലും, എല്ലാത്തിനും നിന്റെ മുടിഞ്ഞ സൗന്ദര്യമുണ്ടല്ലോ..? 02. പ്രണയരശ്മി നനുത്ത കുന്നുകളിറങ്ങി വാക്കുകൾ കൂടിറങ്ങി വരുന്നുണ്ട് നിനക്ക് പിന്നാലെയെന്നോണം. രാത്രിമഴയിൽ തുറന്നിട്ട...
Your Subscription Supports Independent Journalism
View Plans01. അഹല്ല്യം
അഹല്ല്യേ,
നീ, കല്ലു പോലുറച്ചു പോയത്
എന്റെ തെറ്റു തന്നെ
നീർത്തടങ്ങളിൽ, പർണവാടികളിൽ...
നീ, എന്തിനായിരുന്നു
ഞാനറിയാത്ത രാഗമായ് അലിഞ്ഞൊഴുകിയത്
അതും, എന്റെ തന്നെ പിഴയായിട്ടാണോ...
നീ -കാണുന്നത്.
എനിക്കും നിനക്കും മാത്രമറിയുന്ന
രഹസ്യമെന്നാണ്
കാടു വിട്ടു പുറത്തേക്ക് പോയത്
എന്തിനാണ്
രഹസ്യങ്ങളെ, പരസ്യമാക്കാൻ
രാമനൊരുത്തൻ
നുണയനെപ്പോലെ, നിന്റെ അരികിലെത്തിയത്.
അല്ലെങ്കിലും
എന്തു പറഞ്ഞാലും, എല്ലാത്തിനും
നിന്റെ മുടിഞ്ഞ സൗന്ദര്യമുണ്ടല്ലോ..?
02. പ്രണയരശ്മി
നനുത്ത കുന്നുകളിറങ്ങി
വാക്കുകൾ
കൂടിറങ്ങി വരുന്നുണ്ട്
നിനക്ക് പിന്നാലെയെന്നോണം.
രാത്രിമഴയിൽ
തുറന്നിട്ട ജനാലയിലൂടെ
കുളിര്കോരിയെറിയുന്ന കാറ്റിനൊപ്പം
വിരുന്നു വന്നു പോകുന്ന മിന്നുംപ്രാണികൾ
എന്നിലൊരു കനലാവുന്നു.
അറ്റുപോകുന്ന ഉറക്കം
മുറിഞ്ഞുപോയ സ്വപ്നത്തിലെ
‘മൊണാലിസ’യുടെ
നുണക്കുഴി കവിളിൽ മുത്തമിട്ടവൻ
എനിക്കും മുന്നേ,
നിന്നിലെത്തുന്നുണ്ട്.
നനഞ്ഞ ചിറകടിയൊച്ചയിൽ
വിടർന്ന പ്രഭാതം
എന്നിലെത്തുമ്പോൾ
നീയെനിക്ക് സൂര്യരശ്മിയാവുന്നു.
പുൽപ്പടർപ്പിൽ
ഒറ്റപ്പെട്ടുപോയ മഴയുടെ കണ്ണീർപൂവായ്
എന്റെ ഹൃദയത്തിലേക്ക് മാത്രം
വേരുകളാഴ്ത്തുന്ന സൂര്യരശ്മി.