Begin typing your search above and press return to search.
proflie-avatar
Login

വിരലുകൾ

വിരലുകൾ
cancel

ഒന്നാം വിരൽ ‍ വലതുകൈയിലെ പെരുവിരലായിരുന്നു ഏകലവ്യന്‍റെ ഐഡി. പെരുവിരൽ ‍ ഗുരുദക്ഷിണയെന്ന് ദ്രോണർ‍ മുറിച്ചുവാങ്ങിയതോടെ ഏകലവ്യൻ‍ ഏകലവ്യനല്ലതായി. റേഷൻ‍കടയിൽ‍പ്പോലും അയാളന്യനായി. അല്ലെങ്കിൽ നോക്കുകുത്തികൾ‍ക്ക് വിരലെന്തിന്? രണ്ടാം വിരൽ ‍ പെരുവിരലല്ല രാഷ്ട്രീയത്തിൽ ‍ മുഖ്യഘടകം, നേതാവ് പറഞ്ഞു: ചൂണ്ടുവിരലാണ്. ഞാനിതുവരെ ഗുരുദക്ഷിണ നൽ‍കിയില്ല, അനുയായി പറഞ്ഞു. ശരി, ഏങ്കിലെനിക്കു നിന്‍റെ ചൂണ്ടുവിരൽ ‍മതി. അനുയായി തന്‍റെ ചൂണ്ടുവിരൽ അപ്പോൾ‍ത്തന്നെയറുത്തെടത്ത് ഒരു താലത്തിൽ ‍ നേതാവിന്‍റെ കാൽ‍ക്കൽ ‍വെച്ചു. മൂന്നാം വിരൽ...

Your Subscription Supports Independent Journalism

View Plans

ഒന്നാം വിരൽ ‍

വലതുകൈയിലെ

പെരുവിരലായിരുന്നു

ഏകലവ്യന്‍റെ ഐഡി.

പെരുവിരൽ ‍

ഗുരുദക്ഷിണയെന്ന്

ദ്രോണർ‍

മുറിച്ചുവാങ്ങിയതോടെ

ഏകലവ്യൻ‍

ഏകലവ്യനല്ലതായി.

റേഷൻ‍കടയിൽ‍പ്പോലും

അയാളന്യനായി.

അല്ലെങ്കിൽ

നോക്കുകുത്തികൾ‍ക്ക്

വിരലെന്തിന്?

രണ്ടാം വിരൽ ‍

പെരുവിരലല്ല രാഷ്ട്രീയത്തിൽ ‍

മുഖ്യഘടകം,

നേതാവ് പറഞ്ഞു:

ചൂണ്ടുവിരലാണ്.

ഞാനിതുവരെ

ഗുരുദക്ഷിണ നൽ‍കിയില്ല,

അനുയായി പറഞ്ഞു.

ശരി,

ഏങ്കിലെനിക്കു നിന്‍റെ

ചൂണ്ടുവിരൽ ‍മതി.

അനുയായി തന്‍റെ ചൂണ്ടുവിരൽ

അപ്പോൾ‍ത്തന്നെയറുത്തെടത്ത്

ഒരു താലത്തിൽ ‍

നേതാവിന്‍റെ കാൽ‍ക്കൽ ‍വെച്ചു.

മൂന്നാം വിരൽ ‍

മരിച്ചുകിടന്നപ്പോഴും

നിവര്‍ന്നിരുന്ന

ആ നടുവിരലാണോ

ഭീമനെന്നതിശയിക്കും.

ഇടക്കിടെ നേരെ നിവർ‍ത്താൻ‍

ഭയപ്പെടും

കാലം ജരപടർ‍ത്തിയ

എന്‍റെ മനഃസാക്ഷി.

നാലാം വിരൽ

മോതിരവിരൽ

അവൾക്ക്

പ്രണയപ്പെടുത്തിയതിൽപ്പിന്നെ

എനിക്ക്

നാലു വിരലുകളേയുള്ളൂ.

അഞ്ചാം വിരൽ

അഞ്ചാം വിരലെപ്പോഴും

ചെറുതും ചെറുപ്പവുമായിരിക്കും.

പാണ്ഡവരില്‍ സഹദേവനെപ്പോലെ

സുന്ദരന്‍.

മറ്റു നാലുപേരും പ്രഗല്ഭരായതിനാല്‍

അലസസുഖിയന്‍.

എന്നാലും താനെന്തെന്ന

അറിവിനാല്‍ കർമവ്രതന്‍.

News Summary - madhyamam weekly malayalam poem