Begin typing your search above and press return to search.
proflie-avatar
Login

മരപാഠശാല

മരപാഠശാല
cancel

മണ്ണടിഞ്ഞൊരോർമത്തുണ്ട് മടമ്പിലൊന്ന് പോറുമ്പോൾ മരുന്നിനൊരില നീട്ടും പള്ളിക്കാട്ടിലെ കരിനൊച്ചി പ്രാർഥനകളാർത്തമാകും പ്രദക്ഷിണവഴിക്കുമീതെ ആയിരം ചില്ല വീശി അരയാൽ കുടനിവർത്തും നോവിനാത്മനിവേദനങ്ങൾ നൊവേനയുരുവിടുമ്പോൾ നറുസുഗന്ധധൂമമാകാൻ കറ ചുരത്തും കുന്തിരിക്കം അവധൂതസമസ്യകൾക്ക് അവബോധസത്യമേകാൻ ചലപത്രമന്ത്രമോതി ഛായ തീർക്കും വടവൃക്ഷം മരമേതാകിലും വേര് മണ്ണിനെപ്പുൽകി നിൽക്കും മതമേതാകിലും മരം മരുന്നും തണലുമാകും ആതിരയോ പെരുന്നാളോ ആര് പന്തിയിലിരുന്നാലും ആരടുപ്പ് കൂട്ടിയാലും അരി വെന്ത് പാകമാക്കും കട്ടിലാകും കതകുമാകും കടശ്ശിയിൽ പെട്ടിയാകും പട്ടടയ്ക്ക്...

Your Subscription Supports Independent Journalism

View Plans

മണ്ണടിഞ്ഞൊരോർമത്തുണ്ട്

മടമ്പിലൊന്ന് പോറുമ്പോൾ

മരുന്നിനൊരില നീട്ടും

പള്ളിക്കാട്ടിലെ കരിനൊച്ചി

പ്രാർഥനകളാർത്തമാകും

പ്രദക്ഷിണവഴിക്കുമീതെ

ആയിരം ചില്ല വീശി

അരയാൽ കുടനിവർത്തും

നോവിനാത്മനിവേദനങ്ങൾ

നൊവേനയുരുവിടുമ്പോൾ

നറുസുഗന്ധധൂമമാകാൻ

കറ ചുരത്തും കുന്തിരിക്കം

അവധൂതസമസ്യകൾക്ക്

അവബോധസത്യമേകാൻ

ചലപത്രമന്ത്രമോതി

ഛായ തീർക്കും വടവൃക്ഷം

മരമേതാകിലും വേര്

മണ്ണിനെപ്പുൽകി നിൽക്കും

മതമേതാകിലും മരം

മരുന്നും തണലുമാകും

ആതിരയോ പെരുന്നാളോ

ആര് പന്തിയിലിരുന്നാലും

ആരടുപ്പ് കൂട്ടിയാലും

അരി വെന്ത് പാകമാക്കും

കട്ടിലാകും കതകുമാകും

കടശ്ശിയിൽ പെട്ടിയാകും

പട്ടടയ്ക്ക് വിറകുമാകും

കാട്ടുതീയുമാകും മരം

അരഞ്ഞുവെൺതാളായതിൽ

അക്ഷരങ്ങൾ പെറ്റുകൂട്ടും

News Summary - madhyamam weekly malayalam poem