ഉരഗം -കവിത
മനമുടച്ച് ഉടൽ പൊഴിച്ച് ചുവരിലേക്കു മടങ്ങും. അടുത്തകാലം മിനുത്തിറങ്ങി വരിയിലൊടുക്കം നിൽക്കുന്നവനെ ചുറ്റിയിറക്കി ചെവിയിൽ പറയും ''നീയെന്റെയാദ്യത്തവനെന്ന്.'' പിന്നെയുമുടൽ പൊഴിച്ച് അവന്റെയവസാനത്തവളായ് മറഞ്ഞിരിക്കും മുറിഞ്ഞിരിക്കും. പാത്തുപാർത്തിരിക്കും അടുത്തകാലം മിനുത്തിറക്കി വരിയിലാദ്യം നിൽക്കുന്നവനെ മണത്തുപുളയും നക്കിനാവുനീട്ടും ''നീയെന്റെയേറ്റവും ആദ്യത്തവനെന്ന്'' ഞാൻ നിന്റെ ഭാവി, തിളയ്ക്കുംവരേയ്ക്കും ഞാൻ തന്നെയാണരുമ, ഞാൻ നിന്റെ ശാസ്ത്രം, ഞാനാണുലകമെടോ! ആയ്, അറിഞ്ഞുകൊണ്ടല്ലവൾ മുറിയുമ്പൊഴൊക്കെയും മരിച്ചുപോകുന്നവൾ വാൽ മുളച്ച് വീണ്ടും...
Your Subscription Supports Independent Journalism
View Plansമനമുടച്ച് ഉടൽ പൊഴിച്ച്
ചുവരിലേക്കു മടങ്ങും.
അടുത്തകാലം മിനുത്തിറങ്ങി
വരിയിലൊടുക്കം നിൽക്കുന്നവനെ
ചുറ്റിയിറക്കി ചെവിയിൽ പറയും
''നീയെന്റെയാദ്യത്തവനെന്ന്.''
പിന്നെയുമുടൽ പൊഴിച്ച്
അവന്റെയവസാനത്തവളായ് മറഞ്ഞിരിക്കും മുറിഞ്ഞിരിക്കും.
പാത്തുപാർത്തിരിക്കും
അടുത്തകാലം മിനുത്തിറക്കി
വരിയിലാദ്യം നിൽക്കുന്നവനെ
മണത്തുപുളയും നക്കിനാവുനീട്ടും
''നീയെന്റെയേറ്റവും ആദ്യത്തവനെന്ന്''
ഞാൻ നിന്റെ ഭാവി,
തിളയ്ക്കുംവരേയ്ക്കും
ഞാൻ തന്നെയാണരുമ,
ഞാൻ നിന്റെ ശാസ്ത്രം,
ഞാനാണുലകമെടോ!
ആയ്, അറിഞ്ഞുകൊണ്ടല്ലവൾ
മുറിയുമ്പൊഴൊക്കെയും മരിച്ചുപോകുന്നവൾ
വാൽ മുളച്ച് വീണ്ടും വരുന്നതാണ്.