പെൺകുഞ്ഞ് -കവിത വായിക്കാം
ഒരു പെൺകുഞ്ഞ് എന്റെ ൈകയിലൂടെ നടക്കുന്നു. നീട്ടിപ്പിടിച്ചിരിക്കും ൈകയുടെ ഒരറ്റത്തുനിന്നും അവളുടെ ഉറയ്ക്കാത്ത കുഞ്ഞിക്കാലുകൾ കൈവെള്ളയിലേക്ക് നടക്കുന്നു. കൈവരികളില്ലാഞ്ഞും ഭയമില്ലാതെ നടക്കുമവളുടെ പോക്കിൽ ഭയന്ന് കൈ തൂക്കുപാലമായ് വിറയ്ക്കാൻ തുടങ്ങി. പിച്ചവെച്ച് പിച്ചവെച്ച് ഒടുവിലവൾ വിരൽ തുഞ്ചത്തെ വ്യൂ പോയിന്റിലെത്തി. കണ്ണൊന്ന് വഴുതിയാൽ കാഴ്ചകൾ, കാലൊന്ന് വഴുതിയാൽ താഴ്ചകൾ. എനിക്ക് മേൽ പെരുത്തു. പെെട്ടന്നവൾ താഴേക്ക് ഒറ്റ വഴുതൽ. ഭാഗ്യത്തിന് അവളുടെ കാൽത്തണ്ടയിൽ പിടികിട്ടി. ഒന്നും പറ്റാത്തപോലെ ചിരിച്ച് അവളെന്റെ വിരലിൽ തൂങ്ങിയാടുന്നു. ഞാൻ...
Your Subscription Supports Independent Journalism
View Plansഒരു പെൺകുഞ്ഞ്
എന്റെ ൈകയിലൂടെ നടക്കുന്നു.
നീട്ടിപ്പിടിച്ചിരിക്കും ൈകയുടെ
ഒരറ്റത്തുനിന്നും അവളുടെ
ഉറയ്ക്കാത്ത കുഞ്ഞിക്കാലുകൾ
കൈവെള്ളയിലേക്ക് നടക്കുന്നു.
കൈവരികളില്ലാഞ്ഞും
ഭയമില്ലാതെ നടക്കുമവളുടെ
പോക്കിൽ ഭയന്ന്
കൈ തൂക്കുപാലമായ്
വിറയ്ക്കാൻ തുടങ്ങി.
പിച്ചവെച്ച് പിച്ചവെച്ച്
ഒടുവിലവൾ വിരൽ തുഞ്ചത്തെ
വ്യൂ പോയിന്റിലെത്തി.
കണ്ണൊന്ന് വഴുതിയാൽ
കാഴ്ചകൾ,
കാലൊന്ന് വഴുതിയാൽ
താഴ്ചകൾ.
എനിക്ക് മേൽ പെരുത്തു.
പെെട്ടന്നവൾ
താഴേക്ക് ഒറ്റ വഴുതൽ.
ഭാഗ്യത്തിന് അവളുടെ
കാൽത്തണ്ടയിൽ പിടികിട്ടി.
ഒന്നും പറ്റാത്തപോലെ ചിരിച്ച്
അവളെന്റെ വിരലിൽ തൂങ്ങിയാടുന്നു.
ഞാൻ ഞെട്ടിയുണർന്നു.
എനിക്കവളെ
സ്വപ്നത്തിലല്ലാതെ കാണണം.