Begin typing your search above and press return to search.
proflie-avatar
Login

കറുത്ത​ യേശു -റാവുള ഭാഷ കവിതയും മൊഴിമാറ്റവും

കറുത്ത​ യേശു -റാവുള ഭാഷ കവിതയും മൊഴിമാറ്റവും
cancel

കറുത്ത ഏച്ചു - റാവുള ഭാഷനാലാ ക്ലാച്ചിലി പടെച്ചൊണ്ടിന്തപ്പോഇച്ചുക്കൊളില നാടകത്തെക്കു നാടകത്തെക്കു ഏച്ചു ദേവന്റ റൂപത്തിലി അഭിനയിപ്പ നടനെ തടാക്കി ബന്തഗളിഗെ കറുകറുത്ത നാന്നുമു ഏച്ചു ദേവറുന്റ റൂപത്തിലി അഭിനയിപ്പ പോന്നെയ്.ബിരെയൊന്റു അഭിനയിച്ചു നോക്കിന്നപ്പോ നാക്കു ചന്തമെളാന്നെന്റു തോന്നിന്ന. ഐരക്കു തോന്നിന്നിയേയ്, ചന്തപോറ റൂബ പോറ ബേച്ചപോറ. ഒറുമറിക്കൂടി, ഒന്റെ രാണ്ടെ മൂന്റെ നലെ അഞ്ചെ ആറൗട്ട്.ഔട്ടുഅന്റു നാക്കു എട്ടു ബയെച്ചെയിന്തിയേ.അറിവക്കാണി, അരിയപ്പടുവക്കാണി ജഗാളപ്പൊരിവക്കാണി, പറാതി പറെവക്കാണി ചിനേഗത്തിലി ഒറുഗടെ നിന്റെയ്. കറുത്ത ഏച്ചു പുറാത്തെക്കുമു ബെളുത്ത...

Your Subscription Supports Independent Journalism

View Plans

കറുത്ത ഏച്ചു - റാവുള ഭാഷ

നാലാ ക്ലാച്ചിലി പടെച്ചൊണ്ടിന്തപ്പോ

ഇച്ചുക്കൊളില നാടകത്തെക്കു നാടകത്തെക്കു

ഏച്ചു ദേവന്റ റൂപത്തിലി അഭിനയിപ്പ

നടനെ തടാക്കി ബന്തഗളിഗെ

കറുകറുത്ത നാന്നുമു

ഏച്ചു ദേവറുന്റ റൂപത്തിലി

അഭിനയിപ്പ പോന്നെയ്.


ബിരെയൊന്റു

അഭിനയിച്ചു നോക്കിന്നപ്പോ

നാക്കു ചന്തമെളാന്നെന്റു തോന്നിന്ന.

ഐരക്കു തോന്നിന്നിയേയ്,

ചന്തപോറ

റൂബ പോറ

ബേച്ചപോറ.

ഒറുമറിക്കൂടി, ഒന്റെ രാണ്ടെ മൂന്റെ

നലെ അഞ്ചെ ആറൗട്ട്.

ഔട്ടു

അന്റു നാക്കു എട്ടു ബയെച്ചെയിന്തിയേ.

അറിവക്കാണി, അരിയപ്പടുവക്കാണി

ജഗാളപ്പൊരിവക്കാണി, പറാതി പറെവക്കാണി

ചിനേഗത്തിലി ഒറുഗടെ നിന്റെയ്.

കറുത്ത ഏച്ചു പുറാത്തെക്കുമു

ബെളുത്ത ഏച്ചു കളാത്തെക്കുമു

നാടുക്കാറെര മന്റത്തെക്കുമു

കൊട്ടഗെല ചിന്തെ മുഗാളെക്കുമു.

അവച്ചാന്ന നാടഗ തുട്ടാങ്കിന്ന,

നടെയ് ഉധുഗിബന്ത

അഭിനയിപ്പ അലാപ്പുബെച്ച നാന്നു

കുരിച്ചിലി തറെഗാതെ റെച്ചപ്പട്ടെയ്.

നാടഗ കൗഞ്ച,

നാന്നും കൈകൊട്ടിന്നെ,

കറുത്ത ഏച്ചു കാവുളക്കയെ

കത്തെലുക്കു നട്ടാന്ത.


കറുത്ത യേശു -മലയാള ഭാഷ


നാലാം ക്ലാസിൽ പഠിക്കുമ്പോൾ

സ്കൂൾ നാടകത്തിന്

യേശുദേവന്റെ കഥാപാത്രത്തിന്

നടനെ അന്വേഷിച്ച് വന്നപ്പോൾ

കറുകറുത്ത ഞാനും

യേശുദേവന്റെ രൂപത്തിൽ

അഭിനയിക്കാനായി പോയി.

ടേക്ക് വൺ


അഭിനയിച്ചു നോക്ക്യപ്പോൾ,

എനിക്ക് നന്നായെന്നു തോന്നി,

അവർക്കിതാണ് ആവശ്യമുണ്ടായിരുന്നത്:

നിറംപോരാ

രൂപംപോരാ

വേഷംപോരാ

ടേക്ക് വൺ റ്റൂ ത്രീ ഫോർ

ഫൈവ് സിക്സൗട്ട്.


ഔട്ട്

അന്നെനിക്ക് എട്ടു വയസ്സല്ലെയുള്ളൂ,

അറിഞ്ഞില്ല ദേഷ്യപ്പെട്ടില്ല

പ്രതിഷേധിച്ചില്ല പരാതി പറഞ്ഞില്ല,

സ്നേഹത്തോടെ മാറിനിന്നു.

കറുത്ത യേശു പുറത്തേക്കും

വെളുത്ത യേശു ക്രീസിലേക്കും

ഗ്രാമവാസികൾ ഗ്രൗണ്ടിലേക്കും

സ്റ്റേജിലെ കർട്ടൻ മുകളിലേക്കും.

അവസാനം നാടകം തുടങ്ങി,

നടനിറങ്ങിവന്നു.

അഭിനയിക്കാൻ ആശവെച്ച ഞാൻ

കുരിശ്ശിൽ തറയ്ക്കാതെ രക്ഷപ്പെട്ടു.

നാടകം കഴിഞ്ഞു

ഞാനും കൈയടിച്ചു.

കറുത്ത യേശു ഇരുട്ടിലൂടെ

വെളിച്ചത്തിലേക്ക് നടന്നു.

News Summary - madhyamam weekly malayalam poem