പില്ലർ 63
പാല്ക്കറമണം മാത്രമുള്ളറോട്ടിലൂടെ ഒരു സൈക്കിള്‍ കുന്നിറങ്ങുന്നു അതിലെ മായാജാലക്കാരന് അവന് പാങ്ങുള്ള ഇടതുകൈ മാത്രം വീശി പറയുന്നു 'ക്ണിം' പത്രം വീണയിടത്ത് കുറച്ച് ഉറുമ്പുകള്‍ കൂടു െവച്ചിരുന്നത് ആരറിഞ്ഞു? ഉറുമ്പുകളുടെ കുഞ്ഞാളി ചാടിയെണീറ്റ് കൂടെക്കെടന്നവരെ പള്ള് വിളിച്ച് കൂടെ ഓട്ടുന്നു. രണ്ട് ടെറസിന് മുകളില്‍ ഞാനേറ്റവും ഭംഗിയുള്ള കാഴ്ച കാമറയിലൂടെ കാണുന്നു തുറന്ന് നോക്കാന്‍ വിധിയില്ലാത്ത പത്രം കാമറയിലേക്ക്...
Your Subscription Supports Independent Journalism
View Plansപാല്ക്കറമണം മാത്രമുള്ള
റോട്ടിലൂടെ ഒരു സൈക്കിള്‍
കുന്നിറങ്ങുന്നു
അതിലെ മായാജാലക്കാരന്
അവന് പാങ്ങുള്ള ഇടതുകൈ
മാത്രം വീശി പറയുന്നു
'ക്ണിം'
പത്രം വീണയിടത്ത്
കുറച്ച് ഉറുമ്പുകള്‍
കൂടു െവച്ചിരുന്നത്
ആരറിഞ്ഞു?
ഉറുമ്പുകളുടെ കുഞ്ഞാളി
ചാടിയെണീറ്റ്
കൂടെക്കെടന്നവരെ
പള്ള് വിളിച്ച്
കൂടെ ഓട്ടുന്നു.
രണ്ട്
ടെറസിന് മുകളില്‍
ഞാനേറ്റവും ഭംഗിയുള്ള കാഴ്ച
കാമറയിലൂടെ കാണുന്നു
തുറന്ന് നോക്കാന്‍
വിധിയില്ലാത്ത പത്രം
കാമറയിലേക്ക് നോക്കുന്നു
അത് ആകാശമല്ലടേയ്
കടലെന്ന് കൂടെയുള്ളവനെ
ഞാന്‍ ഊശിയാക്കുന്നു
തൊട്ടുപിന്നിലെ പാലത്തിലൂടെ
നഗരവധുക്കളെപ്പോലെ
വണ്ടികള്‍
ചിലത് ഗുഡ്സ്
ചിലത് ബാഡ്സ്
എന്തൊരു ഭംഗി?
പാലത്തിന്റെ കാലുകളില്‍
പില്ലര്‍ 63
എന്നെഴുതിയതിന് താഴെ
കുഞ്ഞാളിയുടെയും മക്കളുടെയും ചോര.