രാവൽ
അമ്മാമ്മ പിച്ചാത്തി രാവുന്നു അതിരാവിലെ സമയം നാല് നാലര കോഴി കൂവുന്നില്ല വെട്ടവും വെളിച്ചവും വീണിട്ടില്ല തലേന്ന് കൊണ്ടിട്ട ആമ മണ്ണ് ക്രാവി ക്രാവി നെഞ്ചത്തടിക്കുന്നത് കേട്ടതാണ് അതിന്റെ അനക്കം മാത്രമേ ഇപ്പോൾ ഉള്ളൂ അമ്മാമ്മ കല്ലിലുരച്ച് പിച്ചാത്തി രാ വു ക യാ ണ് കൈകൾ വെട്ടിയിട്ടുണ്ട് കേൾക്കാനില്ല നെഞ്ചത്തടി കഴുത്തു കണ്ടിച്ചു കാണും പരക്കുന്നുണ്ട് തണുപ്പിൽ ഒരു...
Your Subscription Supports Independent Journalism
View Plansഅമ്മാമ്മ
പിച്ചാത്തി രാവുന്നു
അതിരാവിലെ
സമയം
നാല്
നാലര
കോഴി കൂവുന്നില്ല
വെട്ടവും വെളിച്ചവും വീണിട്ടില്ല
തലേന്ന് കൊണ്ടിട്ട ആമ
മണ്ണ് ക്രാവി ക്രാവി
നെഞ്ചത്തടിക്കുന്നത്
കേട്ടതാണ്
അതിന്റെ അനക്കം മാത്രമേ
ഇപ്പോൾ ഉള്ളൂ
അമ്മാമ്മ
കല്ലിലുരച്ച്
പിച്ചാത്തി
രാ
വു
ക
യാ
ണ്
കൈകൾ വെട്ടിയിട്ടുണ്ട്
കേൾക്കാനില്ല നെഞ്ചത്തടി
കഴുത്തു കണ്ടിച്ചു കാണും
പരക്കുന്നുണ്ട് തണുപ്പിൽ ഒരു ചൂട്
പള്ളയിൽ കത്തിയിറക്കി
കഷ്ണം കഷ്ണമായി വീതം-
വയ്ക്കുന്നു, പെരുകുന്നു
അയൽവക്കക്കാരുടെ ഒച്ച
പച്ചമണ്ണും മാംസവും ചേർത്ത്
കുട്ടയിൽ
ചരുവത്തിൽ
ചാക്കിൽ
കൊണ്ടുപോകുന്നു ആൾക്കാർ
ചന്തയിൽ പോകുമ്മാമ്മയുടെ
പതിഞ്ഞ കാലടിയും അകന്നു.
ഇരുട്ടിൽ തങ്ങിനിൽപുണ്ട്
ഉപ്പുപ്പരലിട്ടുണക്കി
ഒപ്പം കൊണ്ടുപോയ
പോയക്കാലം
നേരം
ഏഴ്
ഏഴര
പകൽ വന്നു വീടിന്റെ മുഞ്ഞിയിലടിച്ചു
വാതിൽ തുറക്കുമ്പോൾ
വെയില് കൊള്ളാനിരിക്കുന്നു ആമത്തോട്
ഒരു ആമ ജീവിച്ചതിൻ പാട്.