കണ്ണുനീർപ്പച്ച
പട്ടണത്തിൽനിന്നു വാങ്ങിയ ചെടിച്ചുവട്ടിൽ കിളിർത്ത മഷിത്തണ്ടിനെ താലോലിച്ചപ്പോൾ കുഞ്ഞു മകൾ പരിഹസിച്ചു, പടം മൊബൈലിൽ പകർത്തി. അനുജനയച്ചു പരിഹാസ സ്മൈലിയുമായ്. അവൾക്കറിയില്ല, മഷിപ്പച്ച നനവാൽ തെറ്റും ശരിയും മായിച്ചു പഠിച്ച സ്ലേറ്റിനെ പാലിപ്പെൻസിലാൽ തെന്നിച്ചെഴുതിയ വെളുത്തലിപികളെ, നനവുതിർക്കുന്ന വെറ്റപ്പച്ചയെ തിളങ്ങും മൊബൈലിൽ തെന്നിച്ചുകേറി പഠിക്കയാണവൾ മൊബൈൽ സ്ക്രീനാണവളുടെ ക്ലാസ് ചെറുവെള്ളിത്തിരയിൽ തെളിയും...
Your Subscription Supports Independent Journalism
View Plansപട്ടണത്തിൽനിന്നു വാങ്ങിയ
ചെടിച്ചുവട്ടിൽ കിളിർത്ത മഷിത്തണ്ടിനെ
താലോലിച്ചപ്പോൾ
കുഞ്ഞു മകൾ പരിഹസിച്ചു,
പടം മൊബൈലിൽ പകർത്തി.
അനുജനയച്ചു പരിഹാസ സ്മൈലിയുമായ്.
അവൾക്കറിയില്ല, മഷിപ്പച്ച നനവാൽ
തെറ്റും ശരിയും മായിച്ചു പഠിച്ച സ്ലേറ്റിനെ
പാലിപ്പെൻസിലാൽ തെന്നിച്ചെഴുതിയ
വെളുത്തലിപികളെ,
നനവുതിർക്കുന്ന വെറ്റപ്പച്ചയെ
തിളങ്ങും മൊബൈലിൽ തെന്നിച്ചുകേറി
പഠിക്കയാണവൾ
മൊബൈൽ സ്ക്രീനാണവളുടെ ക്ലാസ്
ചെറുവെള്ളിത്തിരയിൽ
തെളിയും ചിത്രങ്ങളാണവൾക്ക് കൂട്ടുകാർ.
ചിരിയില്ല കരച്ചിലില്ല
കൊഞ്ഞണം കാട്ടലില്ല
പരിഭവിക്കുന്നില്ല
വിദൂരതയിലുള്ള കൂട്ടുകാരുമായ്
െഗയിം കളിക്കയാണവൾ.
ചോരകിനിയുന്ന മഷിത്തണ്ടുപോലെ
വാടിത്തളർന്നിരിപ്പാണ്
വിസ്തൃതാകാശത്തിൽ
കാറുംകോളും
മഴയും വെയിലുമായ്
തിമിർത്താടും പോലെ
ചിരിയും ദുഃഖവുമില്ലാത്ത മുഖവുമായ്
മൊബൈൽ സ്ക്രീനിൻ തിളങ്ങും വെട്ടത്തിൽ
കുനിഞ്ഞിരിപ്പാണ്
കണ്ട
നാൾ മാഞ്ഞുപോയ്
കണ്ണുനീർപ്പച്ചയാലിറ്റുന്ന പെണ്ണിനെ.