Begin typing your search above and press return to search.
proflie-avatar
Login

എനിക്കെന്ത്

എനിക്കെന്ത്
cancel

ത​ല പൊ​ട്ടി​പ്പി​ള​രു​ന്ന വേ​ദ​ന അ​തി​നെ​ന്ത്‌ ആ​ശു​പ​ത്രി​യി​ൽ പോ​ക​ണം. ഈ ​രാ​ത്രി​യി​ലോ... ഒ​റ്റ​യ്ക്ക് പോ​യാ​ൽ മ​തി. ക​നി​വൊ​ട്ടു​മി​ല്ലാ​ത്ത നി​ങ്ങ​ൾ​ക്കും മ​നു​ഷ്യ​നെ​ന്നാ​ണോ പേ​ര്... വേ​ദ​ന തി​ന്ന് മ​രി​ച്ചു​പോ​യാ​ൽ... അ​തി​നെ​ന്ത്‌... പി​ള്ളേ​ർ ഒ​റ്റ​പ്പെ​ടി​ല്ലേ... അ​വ​ർ വ​ള​ർ​ന്നു​കൊ​ള്ളും. വേ​ദ​ന കു​റ​വു​ണ്ടോ... ഉ​ണ്ടെ​ങ്കി​ൽ... നേ​രം വെ​ളു​ത്തു ഒ​ന്നു​മി​രി​പ്പി​ല്ലേ... ഇ​ല്ല എ​നി​ക്ക്...

Your Subscription Supports Independent Journalism

View Plans

ത​ല പൊ​ട്ടി​പ്പി​ള​രു​ന്ന

വേ​ദ​ന


അ​തി​നെ​ന്ത്‌

ആ​ശു​പ​ത്രി​യി​ൽ

പോ​ക​ണം.

ഈ ​രാ​ത്രി​യി​ലോ...

ഒ​റ്റ​യ്ക്ക് പോ​യാ​ൽ മ​തി.

ക​നി​വൊ​ട്ടു​മി​ല്ലാ​ത്ത

നി​ങ്ങ​ൾ​ക്കും

മ​നു​ഷ്യ​നെ​ന്നാ​ണോ പേ​ര്...

വേ​ദ​ന തി​ന്ന്

മ​രി​ച്ചു​പോ​യാ​ൽ...

അ​തി​നെ​ന്ത്‌...

പി​ള്ളേ​ർ

ഒ​റ്റ​പ്പെ​ടി​ല്ലേ...

അ​വ​ർ വ​ള​ർ​ന്നു​കൊ​ള്ളും.

വേ​ദ​ന കു​റ​വു​ണ്ടോ...

ഉ​ണ്ടെ​ങ്കി​ൽ...

നേ​രം വെ​ളു​ത്തു

ഒ​ന്നു​മി​രി​പ്പി​ല്ലേ...

ഇ​ല്ല


എ​നി​ക്ക് ജോ​ലി​ക്ക്

പോ​ക​ണം

ഞാ​ൻ​പ​റ​ഞ്ഞി​ല്ല

പോ​കാ​തി​രി​ക്കാ​ൻ...

പോ​കാ​തി​രു​ന്നാ​ൽ

നി​ന്ന​യി​ട​ത്തു

നി​ൽ​ക്കി​ല്ലേ

ഇ​തു​വ​രെ

എ​ഴു​തി​ക്കൂ​ട്ടി​യ

ക​ണ​ക്കു​ക​ൾ.

അ​വി​ടെ നി​ൽ​ക്ക​ട്ടെ

അ​ന​ങ്ങാ​പ്പാ​റ​ക​ൾ.

വ​ഴി മു​ട്ടി​ക്കു​ന്ന

വ​ർ​ത്ത​മാ​നം

പ​റ​യ​രു​ത്.

പ​റ​ഞ്ഞാ​ൽ

ഭൂ​മി ക​റ​ങ്ങി​ല്ലേ...

കൂ​ട്ട​മാ​യി​രി​പ്പി​ൽ നി​ന്ന്

ഒ​റ്റ​യൊ​റ്റ​യാ​യി

പ​റ​ക്ക​ലു​ണ്ടാ​കി​ല്ലേ...

ഞാ​ൻ,

എ​ന്റെ

നി​ന്റെ

പ​ദാ​വ​ലി​ക​ൾ

തെ​ളി​ഞ്ഞു​വ​രു​ന്ന​തും

ന​മ്മ​ളെ​ന്നെ​ഴു​തി​യ ഭി​ത്തി ഇ​ടി​ഞ്ഞു

പോ​കു​ന്ന​തും

ക​ണ്ടു​നി​ൽ​ക്കി​ല്ല ഞാ​ൻ

എ​ന്നു നീ ​പ​റ​യു​ന്ന​ത് കേ​ട്ടീ പ​ക​ൽ മ​റ​ഞ്ഞെ​ങ്കി​ൽ...

ഇ​ങ്ങ​നെ​യാ​യാ​ൽ

ഞാ​ൻ പി​ണ​ങ്ങു​മേ...

ഒ​റ്റ​യാ​യി പോ​കും

സ്വ​ന്തം രാ​ത്രി​ക​ൾ...

ഇ​ണ​ങ്ങി നി​ന്ന്

പി​ണ​ങ്ങു​ന്ന​തി​നേ​ക്കാ​ൾ

മ​റ​ഞ്ഞി​രു​ന്നു

വെ​റു​ക്കു​ന്ന​താ​ണെ​നി​ക്കി​ഷ്ടം.

News Summary - madhyamam weekly poem