പുസ്തകപ്പുഴു
ഒന്നാന്തരം വായനക്കാരനായിരുന്നു പിന്നീടൊരാൾക്ക് വായിക്കാൻ ഒരുവരി പോലുമുണ്ടാവില്ല, അവൻ വായിച്ചു തീർത്ത പുസ്തകത്തിൽ. അയാൾ അംഗത്വമെടുത്തതിനാൽ മാത്രം പൂട്ടിപ്പോയ ലൈബ്രറികൾ അനവധി. അവൻ വരുമെന്ന് പേടിച്ച് തുടങ്ങാതെ പോയവ അതിലേറെ. പുസ്തകങ്ങളിൽനിന്നൂറ്റിയെടുത്ത് അവനുണ്ടാക്കിയ അപൂർവ ലോകത്തേക്ക് ആർക്കും പ്രവേശനമുണ്ടായില്ല. കവാടത്തോളം ചെല്ലാനായവർ പിന്നീട് അദൃശ്യരായി തുടർന്നു. മറ്റ് കമ്പങ്ങൾ തീർന്നതിനാലാവാം,...
Your Subscription Supports Independent Journalism
View Plansഒന്നാന്തരം വായനക്കാരനായിരുന്നു
പിന്നീടൊരാൾക്ക് വായിക്കാൻ
ഒരുവരി പോലുമുണ്ടാവില്ല,
അവൻ വായിച്ചു തീർത്ത പുസ്തകത്തിൽ.
അയാൾ അംഗത്വമെടുത്തതിനാൽ മാത്രം
പൂട്ടിപ്പോയ ലൈബ്രറികൾ അനവധി.
അവൻ വരുമെന്ന് പേടിച്ച്
തുടങ്ങാതെ പോയവ അതിലേറെ.
പുസ്തകങ്ങളിൽനിന്നൂറ്റിയെടുത്ത്
അവനുണ്ടാക്കിയ
അപൂർവ ലോകത്തേക്ക്
ആർക്കും പ്രവേശനമുണ്ടായില്ല.
കവാടത്തോളം ചെല്ലാനായവർ
പിന്നീട് അദൃശ്യരായി തുടർന്നു.
മറ്റ് കമ്പങ്ങൾ തീർന്നതിനാലാവാം, ഇന്നലെയവൻ
സ്വന്തം പുസ്തകം
പൂർണമായി
വായിച്ചു തീർത്തു.
ആദരാഞ്ജലികൾ..