ഋതു -അമ്മു വള്ളിക്കാട്ട് എഴുതിയ കവിത
ഇരുധ്രുവങ്ങളിൽ എതിർപായും വൈമാനികർ ഉയിരും ഉടലും!! അവരപരിചിതർ മാറിടം കൂനിലൊളിഞ്ഞിരുന്നതറിയേണ്ട അയഞ്ഞ കട്ടിക്കുപ്പായത്തിനുള്ളി ലുടലാടിനിന്നതറിയേണ്ട അസഹനീയമാം പെരുത്തുപൊന്തലറിയേണ്ട കൗമാരച്ചെമ്പഴങ്ങൾ കവിളിൽതുടുത്തു പൊന്തിയതറിയേണ്ട എതിർപായും വൈമാനികർ ഉയിരും ഉടലും!! മുതിർന്നു പെണ്ണായെന്നമ്മ ഇടയ്ക്കിടെ ഉടലുയർന്നേയെന്നലറുന്ന വടയക്ഷി കാടും പടലവും തോലും തൊലിയും കൊണ്ടുടൽ ഭയചങ്ങലകളിൽ...
Your Subscription Supports Independent Journalism
View Plansഇരുധ്രുവങ്ങളിൽ
എതിർപായും
വൈമാനികർ
ഉയിരും ഉടലും!!
അവരപരിചിതർ
മാറിടം
കൂനിലൊളിഞ്ഞിരുന്നതറിയേണ്ട
അയഞ്ഞ
കട്ടിക്കുപ്പായത്തിനുള്ളി
ലുടലാടിനിന്നതറിയേണ്ട
അസഹനീയമാം
പെരുത്തുപൊന്തലറിയേണ്ട
കൗമാരച്ചെമ്പഴങ്ങൾ
കവിളിൽതുടുത്തു
പൊന്തിയതറിയേണ്ട
എതിർപായും
വൈമാനികർ
ഉയിരും ഉടലും!!
മുതിർന്നു പെണ്ണായെന്നമ്മ
ഇടയ്ക്കിടെ
ഉടലുയർന്നേയെന്നലറുന്ന
വടയക്ഷി
കാടും പടലവും
തോലും തൊലിയും
കൊണ്ടുടൽ
ഭയചങ്ങലകളിൽ
വരിഞ്ഞുകെട്ടിയ ഭ്രാന്തി
ഒരിടത്തൊരിക്കലൊരു നാവികൻ
ഭൂമിയെന്നുചൊല്ലി
അവളെ മൂക്കിലൊന്ന് ഞൊട്ടി
ന്റെ പേര് ഷീജയെന്ന്
തുള്ളിട്ടവൾ കണ്ണാടിതപ്പി
ആർത്തിരമ്പിയ കടലന്നേരം
ഹൃദയത്തിൽ കരയേറി
ഏഴ് ഭൂഖണ്ഡങ്ങളും
മാറിലവൻ തൊട്ടുകാട്ടി
നീലജലത്താമരമൊട്ടുലഞ്ഞു.
കാലിലവൻ പുഴകൾ വരച്ചു
കൺതടങ്ങളിൽ നീർച്ചാൽ പൊടിഞ്ഞു
ആഴക്കടലിൽ തിമിംഗലങ്ങളാർത്തലച്ചു
കൈവിരലുകളിൽ തണുത്തുറച്ച
മഞ്ഞുമലകൾ കാട്ടി
നാഭിയിൽ പൊന്തിയ വള്ളിപ്പടർപ്പുകൾ
വന്യജലോന്മുഖത്തരുനിരകളിൽ പടർന്നു
ഇടയ്ക്കവൻ അതിരുകൾ മാറ്റിവരച്ചു
അച്ചുതണ്ടിൽ കറങ്ങുകയായിരുന്ന
ഉർവരഭൂമിയന്നേരം
സൂര്യന് ചുറ്റും കറങ്ങി
ഉടലുമുയിരുമൊന്നായി
മദോന്മത്തനൃത്തമാടി.