ആശ്വാസത്തിന്റെ രണ്ടളവുകൾ, 1897
യാസ്നായ പൊള്യാനയിൽ എല്ലാം തകിടംമറിഞ്ഞിരിക്കുകയാണ്. ടോൾസ്റ്റോയി പ്രഭുവിന് ശോധനയില്ലാതായിട്ട് ഒരാഴ്ച കഴിഞ്ഞു. മീഷ വന്നു പറഞ്ഞു, ‘‘പാപ്പ വേദനകൊണ്ട് പുളയുകയാണ്.’’ രാത്രി ഉറക്കമില്ല. പ്രഭ്വിയുമായി അദ്ദേഹത്തിന് ശാരീരികബന്ധം മാത്രമേയുള്ളൂ, എങ്കിലും ടോൾസ്റ്റോയിയില്ലാത്തൊരു ജീവിതം അവർക്ക് സങ്കൽപിക്കാനാവില്ല. അവർ മുറി അടുക്കിവയ്ക്കുമ്പോൾ പ്രഭു തന്റെ ക്ഷീണിച്ച കണ്ണുകൾകൊണ്ട് അവരെ മുറിയാകെ പിന്തുടർന്നു. ഒടുവിൽ, ജൂലൈ മൂന്നിന് രാവിലെ ടോൾസ്റ്റോയിക്ക് ആശ്വാസം അനുഭവപ്പെട്ടു. അന്ന് പ്രഭ്വി ഡയറിയിൽ കുറിച്ചു: ‘‘ഒടുവിൽ ലെവ് നികൊളായെവിച്ചിന്റെ വയറൊഴിഞ്ഞു. എന്റെ ആത്മാവിൽനിന്ന് വലിയൊരു...
Your Subscription Supports Independent Journalism
View Plansയാസ്നായ പൊള്യാനയിൽ
എല്ലാം തകിടംമറിഞ്ഞിരിക്കുകയാണ്.
ടോൾസ്റ്റോയി പ്രഭുവിന്
ശോധനയില്ലാതായിട്ട് ഒരാഴ്ച കഴിഞ്ഞു.
മീഷ വന്നു പറഞ്ഞു,
‘‘പാപ്പ വേദനകൊണ്ട് പുളയുകയാണ്.’’
രാത്രി ഉറക്കമില്ല.
പ്രഭ്വിയുമായി അദ്ദേഹത്തിന് ശാരീരികബന്ധം
മാത്രമേയുള്ളൂ, എങ്കിലും
ടോൾസ്റ്റോയിയില്ലാത്തൊരു ജീവിതം അവർക്ക്
സങ്കൽപിക്കാനാവില്ല.
അവർ മുറി അടുക്കിവയ്ക്കുമ്പോൾ
പ്രഭു തന്റെ ക്ഷീണിച്ച കണ്ണുകൾകൊണ്ട്
അവരെ മുറിയാകെ പിന്തുടർന്നു.
ഒടുവിൽ,
ജൂലൈ മൂന്നിന്
രാവിലെ ടോൾസ്റ്റോയിക്ക്
ആശ്വാസം അനുഭവപ്പെട്ടു.
അന്ന് പ്രഭ്വി ഡയറിയിൽ കുറിച്ചു:
‘‘ഒടുവിൽ ലെവ് നികൊളായെവിച്ചിന്റെ
വയറൊഴിഞ്ഞു.
എന്റെ ആത്മാവിൽനിന്ന്
വലിയൊരു വേദനയും ഒഴിഞ്ഞു’’