മിസൈൽ വാസുദേവൻ
പേച്ചിയമ്മൻ കോവിലിന്റെ ഇടിഞ്ഞ തറകളിൽ വിരിപ്പുകളിട്ട് മുടിമുറിക്കാൻ ആളുകളെ ക്ഷണിക്കുന്നു വാസുദേവൻ. ഒരാൾക്കര മിനിറ്റ് എന്ന കണക്കിൽ മുടിവെട്ടുന്ന വാസുദേവൻ, മിസൈൽ വാസുദേവനാണെന്ന് പറയേണ്ടതില്ലല്ലോ അഴലും അഴുക്കും ഇഴകളിൽ ഉറഞ്ഞ ചീർപ്പും കത്രികയും അഴിയുന്ന ജീവിതത്തിന്റെ അടയാളമാകുന്നുണ്ടയാൾക്ക് മിസൈൽ വേഗങ്ങൾ ഏതോ മറുലോക ജീവന്റെ ആവേഗമാണെന്ന തോന്നലിപ്പോൾ ഉണ്ടെനിക്കയാളുടെ കീഴിലായിരിക്കുമ്പോൾ ചുരുളുകളായ് നീണ്ട...
Your Subscription Supports Independent Journalism
View Plansപേച്ചിയമ്മൻ കോവിലിന്റെ
ഇടിഞ്ഞ തറകളിൽ വിരിപ്പുകളിട്ട്
മുടിമുറിക്കാൻ ആളുകളെ
ക്ഷണിക്കുന്നു വാസുദേവൻ.
ഒരാൾക്കര മിനിറ്റ് എന്ന കണക്കിൽ
മുടിവെട്ടുന്ന വാസുദേവൻ,
മിസൈൽ വാസുദേവനാണെന്ന്
പറയേണ്ടതില്ലല്ലോ
അഴലും അഴുക്കും ഇഴകളിൽ
ഉറഞ്ഞ ചീർപ്പും കത്രികയും
അഴിയുന്ന ജീവിതത്തിന്റെ
അടയാളമാകുന്നുണ്ടയാൾക്ക്
മിസൈൽ വേഗങ്ങൾ
ഏതോ മറുലോക ജീവന്റെ
ആവേഗമാണെന്ന തോന്നലിപ്പോൾ
ഉണ്ടെനിക്കയാളുടെ കീഴിലായിരിക്കുമ്പോൾ
ചുരുളുകളായ് നീണ്ട സ്വന്തം മുടിയയാൾ
വെട്ടാത്തതെന്തെന്ന് ആർക്കുമാർക്കുമറിയില്ല
പണ്ടു പണ്ടൊരു ശിവരാത്രിയിൽ
പേച്ചിയമ്മയായ് ഉറഞ്ഞുവെട്ടിയ
അയാളുടെ ഉച്ചിയിലെ വടുവിൽ
അലസമായലയുന്നുണ്ടായിരുന്നു
പേനുകളപ്പോഴും.