കൈനോട്ടക്കാരൻ
ഭൂതം ഭാവി വർത്തമാനം ഓരോ മുഖത്തും വരച്ചിട്ട് നഗരയോരത്തെ മരച്ചുവട്ടിൽ കൈരേഖാ ചിത്രങ്ങൾക്ക് മുന്നിൽ അയാളിരിക്കും ധ്യാനബുദ്ധനായി. വർത്തമാനം വേവാത്ത കണ്ണുകൾ കൂരയിൽ നനഞ്ഞൊലിക്കുന്നത് സ്വന്തം കണ്ണിൽ തുടയ്ക്കും. സ്വന്തം ഭാവി കരയിൽ പിടയുന്ന മീനാകുമ്പോൾ അന്യന്റെ ഭാവി പ്രവചിക്കാൻ ഉറഞ്ഞു തുള്ളാത്ത വെളിച്ചപ്പാടാകും. പ്രതീക്ഷയുടെ ഒരു കൈ അതിലെ രേഖകളിൽ മുയൽനോട്ടം നടത്തി വർത്തമാനത്തിലയാൾ അടുക്കളമണ്ഡലത്തിൽ തിരയുന്നത് അടുപ്പിൽ തീയെരിയാനൊരു ധനരേഖയാകും. ഭൂതകാലം പാരമ്പര്യമായി നൽകിയ ദുരിതശാസ്ത്രങ്ങൾ ഭാവിയുവത്തിരക്കുകളുടെ അവിശ്വാസ പരിഹാസത്തിൽ കെട്ടു നാ-റുമ്പോൾ വിശപ്പ് ഒരു...
Your Subscription Supports Independent Journalism
View Plansഭൂതം ഭാവി വർത്തമാനം
ഓരോ മുഖത്തും വരച്ചിട്ട്
നഗരയോരത്തെ മരച്ചുവട്ടിൽ
കൈരേഖാ ചിത്രങ്ങൾക്ക് മുന്നിൽ
അയാളിരിക്കും ധ്യാനബുദ്ധനായി.
വർത്തമാനം വേവാത്ത കണ്ണുകൾ
കൂരയിൽ നനഞ്ഞൊലിക്കുന്നത്
സ്വന്തം കണ്ണിൽ തുടയ്ക്കും.
സ്വന്തം ഭാവി
കരയിൽ പിടയുന്ന മീനാകുമ്പോൾ
അന്യന്റെ ഭാവി പ്രവചിക്കാൻ
ഉറഞ്ഞു തുള്ളാത്ത
വെളിച്ചപ്പാടാകും.
പ്രതീക്ഷയുടെ ഒരു കൈ
അതിലെ രേഖകളിൽ
മുയൽനോട്ടം നടത്തി
വർത്തമാനത്തിലയാൾ
അടുക്കളമണ്ഡലത്തിൽ തിരയുന്നത്
അടുപ്പിൽ തീയെരിയാനൊരു
ധനരേഖയാകും.
ഭൂതകാലം
പാരമ്പര്യമായി നൽകിയ
ദുരിതശാസ്ത്രങ്ങൾ
ഭാവിയുവത്തിരക്കുകളുടെ
അവിശ്വാസ പരിഹാസത്തിൽ
കെട്ടു നാ-റുമ്പോൾ
വിശപ്പ്
ഒരു ശാസ്ത്രത്തെ
കൊന്നു കുഴിച്ചു മൂടി തളർന്നിരിക്കും.
ഹൃദയരേഖകളില്ലാത്ത
കൈകൾ നോക്കി
സ്വന്തം ആയുർരേഖ
മായ്ച്ചു കളയാനുള്ള മാർഗം നോക്കും.
തെളിഞ്ഞ ഒരു രേഖയുമില്ലാത്ത
അവന്റെ കൂരയിൽ
അവന്റെ കുഞ്ഞും
അവന്റെ പെണ്ണും
വയറിൽ
വിശപ്പിന്റെ വരയൻ പുലി
അമറുന്നതും കേട്ട്
അബോധമായിക്കൊണ്ടിരിക്കും.