പാൽവെളിച്ചം
മാനത്തൂന്നിറ്റുവീഴുന്നയെന്നെയവർചാലുകീറി വഴിതിരിച്ചുവിട്ട് ഇടവഴിയിലൂടെ മണ്ണുപേറി, കല്ലുപേറി ചപ്പിലയിൽ പേയി കേറീ. ഞാനൊന്നെന്‍റെ നടുവും വലിച്ചുവച്ചിനിയും കാണാക്കയങ്ങളിൽ ഒന്നിളകിയാടി ഒഴുകി ഒഴുക്കുന്ന വഴിയിൽ ഓളമായി ചെറുനീർ ചാലുകൾ കണ്ടൊന്നിരുന്നു. ചെറുമീനുകളാഹാ മിണ്ടിപ്പറഞ്ഞു ചെറുകാറ്റുകളാഹാ വീശിത്തുടിച്ചു ഏതോ കല്ലിന്റെ മറവിലൊളിച്ച് തവളയും കുഞ്ഞും പാട്ടുപാടി. ഇനിയുമൊഴുകേണ്ടതുണ്ടു കുഞ്ഞേ നാടുകൾനോക്കി പുഞ്ചിരിക്കൂ വലിയൊരു പുഴയായ് കടൽമീൻ തിരയായ് ഞാനും ഇങ്ങനെ തിരിഞ്ഞാടിയോടി. വലിയൊരു മീനുകൾക്കെന്നോടു മിണ്ടാൻ സാരമില്ലാക്കഥകൾ ചൊല്ലിയിട്ടു ഞാനും ഒഴുകുമല്ലോ? തീരാത്ത ചില്ലപോൽ...
Your Subscription Supports Independent Journalism
View Plansമാനത്തൂന്നിറ്റുവീഴുന്നയെന്നെയവർ
ചാലുകീറി വഴിതിരിച്ചുവിട്ട്
ഇടവഴിയിലൂടെ മണ്ണുപേറി,
കല്ലുപേറി ചപ്പിലയിൽ പേയി കേറീ.
ഞാനൊന്നെന്‍റെ നടുവും വലിച്ചുവച്ചിനിയും
കാണാക്കയങ്ങളിൽ ഒന്നിളകിയാടി
ഒഴുകി ഒഴുക്കുന്ന വഴിയിൽ ഓളമായി
ചെറുനീർ ചാലുകൾ കണ്ടൊന്നിരുന്നു.
ചെറുമീനുകളാഹാ മിണ്ടിപ്പറഞ്ഞു
ചെറുകാറ്റുകളാഹാ വീശിത്തുടിച്ചു
ഏതോ കല്ലിന്റെ മറവിലൊളിച്ച്
തവളയും കുഞ്ഞും പാട്ടുപാടി.
ഇനിയുമൊഴുകേണ്ടതുണ്ടു കുഞ്ഞേ
നാടുകൾനോക്കി പുഞ്ചിരിക്കൂ
വലിയൊരു പുഴയായ് കടൽമീൻ തിരയായ്
ഞാനും ഇങ്ങനെ തിരിഞ്ഞാടിയോടി.
വലിയൊരു മീനുകൾക്കെന്നോടു മിണ്ടാൻ
സാരമില്ലാക്കഥകൾ ചൊല്ലിയിട്ടു
ഞാനും ഒഴുകുമല്ലോ?
തീരാത്ത ചില്ലപോൽ പക്ഷികൾ
വെയിലുകൾ കൂടുമല്ലോ?
അതാ... അതാണ് കടൽ...
ഇതാ ഇതാണ് കര
നോക്കിയാൽ കണ്ണെത്തില്ലത്രെ
ചെന്നൊന്നു മുട്ടിനോക്കാം
പക്ഷേയവിടെ
വലിയ തിമിംഗലങ്ങളും
വമ്പൻ സ്രാവുകളുമെന്നെ
വലിയ വാലാല്‍ ഉപദ്രവിക്കുമത്രേ...
ചിലപ്പോഴെനിക്ക് കുഴലിലെ
അഴുകിയ ചളിക്കൂനകളിൽ നോക്കി
നിർവൃതിയടയേണ്ടിയും
പുകച്ചുരുളുകളിൽ ആത്മഹത്യയായും.
അപ്പോഴും എവിടെയെങ്കിലുമെന്റെ
നിശ്ചലമായ ജഡം നോക്കി
ഉയർന്നു വാഴുന്നവന്മാർ കൈകൊട്ടിച്ചിരിക്കും
പാൽവെളിച്ചങ്ങൾപോലെ...