അമ്പത് വയസ്സ് കഴിഞ്ഞ ഞാൻ ഇരുപതാം വയസ്സിലെ എന്നെ തിരിഞ്ഞു നോക്കുമ്പോൾ
ആരോ നിൽക്കുന്നുണ്ട് ഗേറ്റിൽ ഇത് ഇരുപത് വയസ്സായ ഞാൻ തന്നെയല്ലേ? അവനിൽനിന്ന് ഞാൻ നടന്നുമാറിയ വർഷങ്ങളോരോന്നിലും എനിക്ക് വയസ്സ് ഏറെയായി, അവനോ നിത്യം ചെറുപ്പമായി. ഈ വഴി വരാമെന്നേറ്റ കലാപങ്ങൾ ഈ ഗേറ്റ് എത്തും മുമ്പേ, മറ്റൊരു വഴി തിരിഞ്ഞുപോയതറിയാതെ, കാത്തിരിക്കുന്നുണ്ടവൻ പണ്ടത്തെപോലെ തന്നെ. പറയാതെ പോയ പ്രണയം മറ്റൊരാളെ പുൽകി മറുവഴി മറഞ്ഞുപോയതും, അവൻ അറിഞ്ഞില്ലിതുവരെ. നാളെ കാണാൻ മാറ്റിവെച്ച സ്വപ്‌നങ്ങൾ പ്രേതമായി വന്ന് കഴുത്തു ഞെരിക്കുമെന്ന് എന്നെ ഭീഷണിപ്പെടുത്തുന്നതും അറിയാതിരിക്കുകയാണവൻ. കുടവയറിലേക്ക് കടക്കും മുമ്പുള്ള എന്റെ മെലിഞ്ഞ ശരീരത്തെ, കാത്തുവെച്ചിട്ടുണ്ടവൻ, ഫോസിൽ...
Your Subscription Supports Independent Journalism
View Plansആരോ നിൽക്കുന്നുണ്ട് ഗേറ്റിൽ
ഇത് ഇരുപത് വയസ്സായ ഞാൻ തന്നെയല്ലേ?
അവനിൽനിന്ന് ഞാൻ നടന്നുമാറിയ
വർഷങ്ങളോരോന്നിലും
എനിക്ക് വയസ്സ് ഏറെയായി,
അവനോ നിത്യം ചെറുപ്പമായി.
ഈ വഴി വരാമെന്നേറ്റ കലാപങ്ങൾ
ഈ ഗേറ്റ് എത്തും മുമ്പേ,
മറ്റൊരു വഴി തിരിഞ്ഞുപോയതറിയാതെ,
കാത്തിരിക്കുന്നുണ്ടവൻ പണ്ടത്തെപോലെ തന്നെ.
പറയാതെ പോയ പ്രണയം
മറ്റൊരാളെ പുൽകി
മറുവഴി മറഞ്ഞുപോയതും,
അവൻ അറിഞ്ഞില്ലിതുവരെ.
നാളെ കാണാൻ മാറ്റിവെച്ച സ്വപ്‌നങ്ങൾ
പ്രേതമായി വന്ന് കഴുത്തു ഞെരിക്കുമെന്ന്
എന്നെ ഭീഷണിപ്പെടുത്തുന്നതും
അറിയാതിരിക്കുകയാണവൻ.
കുടവയറിലേക്ക് കടക്കും മുമ്പുള്ള
എന്റെ മെലിഞ്ഞ ശരീരത്തെ,
കാത്തുവെച്ചിട്ടുണ്ടവൻ,
ഫോസിൽ ഏതോ മ്യൂസിയത്തിലെന്നപോൽ.
കാലുകളിൽ വാതം തളംകെട്ടി
എവിടെയും പോവാതെ,
പഴയ ഗേറ്റിലേക്ക് മിഴിനീട്ടി,
ഞാൻ ഇങ്ങനെ നിൽക്കുമ്പോൾ.
അവനിലേക്ക് വീണ്ടും നടന്ന് ചെന്നിട്ട്,
ഞാൻ ആയതൊക്കെയും,
അവനിൽനിന്നഴിച്ചെടുത്തിട്ട്,
പുതിയൊരെന്നെ പണിയണമെന്നുണ്ട്.