നിന്നെ ഞാൻ കാണിച്ചു തരാം
ആൾ ഒന്നനങ്ങി.
അയാൾ അങ്ങോട്ട് പോവുകയാണ്
ആളെ മനസ്സിലായോ,
ആരാണ് അയാൾ,
ഉവ്വ്, ഞാൻ കണ്ടിട്ടുണ്ട്,
ലൈബ്രറിയിൽനിന്നു ബീച്ചിലേക്ക് പോവുമ്പോൾ
അല്ലെങ്കിൽ തിരിച്ചു വരുമ്പോൾ.
അവിടെയും ഇവിടെയും,
വേറെ എവിടെെവച്ചെല്ലാം.
പോക്കും വരവും
വരവും പോക്കും.
ആരോ കെട്ടിവലിക്കുന്ന കൈയും കാലും.
ഇന്നത്തെ കാര്യം പറയാം
പാലം കഴിഞ്ഞുള്ള വളവിൽ െവച്ച്
അയാളെ കണ്ടതും
ഞാൻ അയാളുടെ പിന്നാലെ
നടക്കാൻ തുടങ്ങി.
അയാൾ ചെറുതായി തല പിന്തിരിച്ചു,
വളരെ ചെറുതായി.
നടത്തം പ്രത്യേക താളത്തിലാണ്
ഒരു മാതിരി ചാടിച്ചാടി
അതെ, ഒരുമാതിരി ചാടിച്ചാടി
കുന്തിച്ചുകുന്തിച്ചു ഏതോ പുൽച്ചാടിയെ
പിടിക്കാൻ പോകുന്നതുപോലെ.
ഈശ്വരാ, വല്ലവരും കാണുന്നുണ്ടോ
എന്തൊരു വൃത്തികേടാണ്.
കണ്ടാൽ നമുക്ക് പറയാൻ തോന്നും
നിൽക്കൂ, മനുഷ്യാ, ഞാനുമുണ്ട് പിന്നാലെ.
അപ്പോൾ അയാൾ വേഗം കൂട്ടും
അയാൾ വേഗം കുറച്ചാൽ ഞാൻ വേഗം
ഒന്നു കുറയ്ക്കും
ചമ്മൽ തന്നെ.
ഞാൻ അയാളുടെ പിന്നാലെ പതുക്കെ
ചെവി വട്ടംപിടിച്ചു.
അയാൾ ആ ചാടിച്ചാട്ടം
ഒന്നു കുറച്ചാൽ മതിയായിരുന്നു.
ഇല്ല, അതിനു ഭാവമില്ല.
''അയാളും മരിച്ചു
മറ്റവനും മരിച്ചു
മറ്റവെൻറ അമ്മയും മരിച്ചു.
മാളോരെ.''
എന്നിട്ടെന്തുണ്ടായി
രണ്ടുണ്ട...
ഏതാണ്ടിങ്ങനെയാണ് കോലടി പാട്ടുപോലെ
പാടിക്കൊണ്ടിരുന്നത്.
പക്ഷേ കോലുകൾ കൈയിൽ കാണാനുണ്ടോ
അതുമില്ല.
താളം എങ്ങനെ,
കുറവാണ്,
ഒരു ചവിട്ടുനാടകംപോലെ.
ഈശ്വരാ, മറ്റാരും കാണാതിരുന്നാൽ മതിയായിരുന്നു.
സന്തുഷ്ടനാണോ,
പഴയ വണ്ടിയുടെ മാതിരി ഒരൊച്ച
ഉള്ളിൽനിന്ന് കേൾക്കുന്നുണ്ട്.
വണ്ടിെൻറ മാതിരിയോ.
കഷ്ടം, ഒന്നും പറഞ്ഞാൽ തിരിയില്ല.
പെട്ടെന്ന് അയാൾ വേഗം കുറച്ചു.
ഞാൻ തൊട്ടടുത്തായി
''എന്താടോ''
ഞാൻ തല ചെരിച്ചു
അതോ അയാളോ?
ഒന്നു സൈഡിലേക്ക് മാറിനിൽക്കൂ.
ഇതെന്താ ചവിട്ടുനാടകമാണോ
തുരു തുരാ അടി വീണു.
അയാൾ ഉരുണ്ടു വീണു.
നല്ല സുഖം തോന്നി.
ഇങ്ങനെയാണ് ആണുങ്ങളോട് കളിച്ചാൽ,
നിന്നെ ഞാൻ കാണിച്ചുതരാം.
അയാൾ കൈയുയർത്തി
ഞാൻ പിടിച്ചെഴുന്നേൽപ്പിച്ചു
പിന്നെയും അടികൾ പാറിക്കളിച്ചു.
ഇതു നല്ലൊരു കലാരൂപം തന്നെ
ഞാനും അയാളും വീണും എണീറ്റും
കളി തുടരുമ്പോൾ മറ്റൊരാൾ
ആ വഴി വന്നു.
ഞായറാഴ്ച പള്ളി കഴിഞ്ഞുള്ള വരവായിരുന്നു.
ഇനിയും മറ്റൊരാളോ,
ഞാൻ അഭിവാദ്യം ചെയ്തു.
അയാൾ ലക്ഷണംകെട്ട ചിരി ചിരിച്ചു
എന്താണെടോ ഞായറാഴ്ച ആയിട്ടു വഴിയിൽ
ഒറ്റക്കുനിന്ന് അടിക്കുന്നത്?
ഒറ്റക്കോ, ഞാൻ കിതപ്പോടെ ചോദിച്ചു
ഒരടി കൊടുത്താലോ?
വേണ്ടെന്നു െവച്ചു.
അയാളുടെ കക്ഷത്തിലെ പന്നിയിറച്ചി
താഴെ വീണാലോ.
l