സമരങ്ങളുടെ ജീവചരിത്രം
നടക്കുന്ന വഴിയിൽ പൂക്കളെ കണ്ടുകൂടാത്ത അദൈവങ്ങളുണ്ട്; ദാഹം മാത്രമുള്ളവർ. യാത്ര നിർത്തുന്നതിനേക്കാൾ നല്ലത്, അവർക്ക് ഒരു തുടം ചോരകൊടുക്കുകയാണ് അല്ലെങ്കിൽ പിന്നെ, നടക്കുന്ന വഴി മുഴുവൻ കെണികളാവും. വാളുകളോ വാക്കുകളോ പാമ്പുകളോ പഴുതാരകളോ ആയി അതങ്ങനെ വന്നുകൊണ്ടിരിക്കും. ഒഴിഞ്ഞുപോകാൻ അവ നമ്മുടെ നിയന്ത്രണത്തിലല്ല അവർക്കുമില്ല അവയുടെ മേൽ നിയന്ത്രണം. പ്രശ്നം വഴിയാണ്, പുറപ്പെട്ടാൽ ചോരയേ...
Your Subscription Supports Independent Journalism
View Plansനടക്കുന്ന വഴിയിൽ
പൂക്കളെ കണ്ടുകൂടാത്ത
അദൈവങ്ങളുണ്ട്;
ദാഹം മാത്രമുള്ളവർ.
യാത്ര നിർത്തുന്നതിനേക്കാൾ
നല്ലത്,
അവർക്ക് ഒരു തുടം
ചോരകൊടുക്കുകയാണ്
അല്ലെങ്കിൽ പിന്നെ,
നടക്കുന്ന വഴി മുഴുവൻ
കെണികളാവും.
വാളുകളോ വാക്കുകളോ
പാമ്പുകളോ
പഴുതാരകളോ ആയി
അതങ്ങനെ വന്നുകൊണ്ടിരിക്കും.
ഒഴിഞ്ഞുപോകാൻ
അവ നമ്മുടെ നിയന്ത്രണത്തിലല്ല
അവർക്കുമില്ല
അവയുടെ മേൽ നിയന്ത്രണം.
പ്രശ്നം വഴിയാണ്,
പുറപ്പെട്ടാൽ
ചോരയേ മാർഗമുള്ളൂ.
അറിയുന്നവർ
അതു പറയില്ല;
അവർക്ക്
നിന്നേടത്ത് നിൽക്കയേ വേണ്ടൂ.
സത്യത്തിൽ ഇതൊരു
തീരാക്കഥയാണ്.
ഇതിനകം,
ഈ വഴിയിൽ നീങ്ങിയെത്തിയ
നമ്മൾ എന്തുചെയ്യാനാണ്?
ചോരകൊടുത്തുകൊണ്ടേയിരിക്കുക.
അന്നംകൊണ്ടടങ്ങുന്ന വിശപ്പ്
നമുക്കേയുള്ളൂ.
ഈ അദൈവങ്ങൾക്ക്
ചോരതന്നെ വേണം;
അനന്തകാലം.