Begin typing your search above and press return to search.
നോട്ടം
Posted On date_range 25 April 2022 12:00 AM IST
Printed On date_range 2022/04/25 17:30:00
പൊരയുടെ മോന്തായം വഴി
നുഴഞ്ഞിറങ്ങുമ്പോൾ
വിസ്മയപ്പെടുത്തുന്ന ഒരു നോട്ടമെറിഞ്ഞ്
പൂപ്പല് പിടിച്ച ഓട്ടുമ്പുറത്ത്
നഖം കുത്തി ചിത്രം തുന്നുമ്പോഴാണ്
അച്ഛന്റെ
ചേരിപ്പൊളിയെടുത്തുള്ള ഒറ്റയേറ്- അവളേറ്റ് വാങ്ങിയത്.
നല്ലതെന്ത് കണ്ടാലും
നിന്ന നിൽപ്പിൽ ഒറ്റ സ്പ്രേ...
അതെല്ലാം അവളുടേതെന്ന് വരുത്തിതീർക്കുംവിധമുള്ള
പെരുമാറ്റം കാണുമ്പോൾ
തോന്നുന്ന അരിശത്തിൽനിന്നാവണം
അല്ലാെത,
തന്തയാരെന്ന് കാണിച്ചുകൊടുക്കാൻ
പറ്റാത്ത വിധം
പ്രേമിച്ചു... പ്രേമിച്ചു...
പെറ്റുപെരുകിയതിന്റെ
കാരണത്താലൊന്നുമല്ല
അച്ഛന്റെ ചേരിപ്പൊളിയേറ്.
മുരണ്ട വന്യത
തഴുകിയതിന്റെ വാലുമ്മകൾ
അച്ഛന് കിട്ടിയത്ര
മറ്റാർക്കും കിട്ടിക്കാണില്ല.
എന്നാലും,
അച്ഛൻ അവളെ, കാണുന്ന മാത്രയിൽ
ഒരു പുലിജന്മം പ്രാപിക്കും.