ഏഴാം വാർഡ്
''24 ഫ്രെയ്മുകൾ ഒരു ചലനമുണ്ടാക്കുന്നു, ഒരു ചലനം ഒരു ചോദ്യമുണ്ടാക്കുന്നു, സെക്കൻഡിൽ ഒരുതവണപോലും വെടിയുതിർക്കാത്ത, ഒരു മൂവി കാമറ നിങ്ങളെന്തിനാണ് പേറുന്നത്'' മനുഷ്യർ എലികളെപ്പോലെ ചത്തുവീഴുന്നു എലികൾ പെരുച്ചാഴികളെപ്പോലെ വളരുന്നു അർധരാത്രി ഒരു ചുണ്ടെലി ഒരു മനുഷ്യന്റെ മനസ്സ് വിണ്ടുകീറുന്നു നിസ്സാരനായ ഒരു മനുഷ്യന്റെ കാമറ അത് പകർത്തുന്നു നീതി ഒരു ദൃശ്യമാകുന്നു നീതി ഒരു നിലവിളിയാകുന്നു ചെറിയ ഒരു കാമറ വലിയ ഒരാകാശമാകുന്നു.അവലംബം:...
Your Subscription Supports Independent Journalism
View Plans''24 ഫ്രെയ്മുകൾ ഒരു ചലനമുണ്ടാക്കുന്നു,
ഒരു ചലനം ഒരു ചോദ്യമുണ്ടാക്കുന്നു,
സെക്കൻഡിൽ ഒരുതവണപോലും വെടിയുതിർക്കാത്ത,
ഒരു മൂവി കാമറ
നിങ്ങളെന്തിനാണ് പേറുന്നത്''
മനുഷ്യർ എലികളെപ്പോലെ ചത്തുവീഴുന്നു
എലികൾ പെരുച്ചാഴികളെപ്പോലെ വളരുന്നു
അർധരാത്രി ഒരു ചുണ്ടെലി
ഒരു മനുഷ്യന്റെ മനസ്സ് വിണ്ടുകീറുന്നു
നിസ്സാരനായ ഒരു മനുഷ്യന്റെ കാമറ അത് പകർത്തുന്നു
നീതി ഒരു ദൃശ്യമാകുന്നു
നീതി ഒരു നിലവിളിയാകുന്നു
ചെറിയ ഒരു കാമറ വലിയ ഒരാകാശമാകുന്നു.
അവലംബം: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ വൃത്തിഹീനമായ ചുറ്റുപാടുകൾ മൊബൈൽ ക്ലിപ്പുകൾ വഴി പ്രചരിച്ച് നേടിയ ദൃശ്യത.