എരുമകൾ
1പുഴയിൽ ഉണങ്ങിക്കിടന്ന ഗ്രാമത്തിൽ ഒരു പുഴയുണ്ടായിരുന്നു വേനലിലും മഴയിലും ഒരേ ആഴമുള്ളത് വെയിലാറുമ്പോൾ വൈക്കോലും എരുമച്ചാണകവും മണക്കുന്ന കരയിലൂടെ പെൺകുട്ടി നടക്കും ചിലപ്പോൾ പുഴയിലിറങ്ങി ഉരുളങ്കല്ലുകൾ പെറുക്കിയെടുക്കും പുഴയുടെ അക്കരെ ചുവന്ന അടിപ്പാവാടയിട്ട് കുളിച്ചുകൊണ്ടിരിക്കുന്ന സ്ത്രീ ഉറക്കെ വിളിച്ചുപറയും ''ഓയ് സെൽവീ, വന്ത് മുതുകെ തേച്ച് വിട്ടിട്ട് പോടീ...'' പീച്ചിങ്ങയിൽ പതയുന്ന സോപ്പിൻകായുടെ മണം കാറ്റിൽ...
Your Subscription Supports Independent Journalism
View Plans1
പുഴയിൽ
ഉണങ്ങിക്കിടന്ന ഗ്രാമത്തിൽ
ഒരു പുഴയുണ്ടായിരുന്നു
വേനലിലും
മഴയിലും
ഒരേ ആഴമുള്ളത്
വെയിലാറുമ്പോൾ
വൈക്കോലും
എരുമച്ചാണകവും മണക്കുന്ന കരയിലൂടെ
പെൺകുട്ടി നടക്കും
ചിലപ്പോൾ പുഴയിലിറങ്ങി
ഉരുളങ്കല്ലുകൾ പെറുക്കിയെടുക്കും
പുഴയുടെ അക്കരെ
ചുവന്ന അടിപ്പാവാടയിട്ട് കുളിച്ചുകൊണ്ടിരിക്കുന്ന
സ്ത്രീ
ഉറക്കെ വിളിച്ചുപറയും
''ഓയ് സെൽവീ, വന്ത് മുതുകെ തേച്ച് വിട്ടിട്ട് പോടീ...''
പീച്ചിങ്ങയിൽ പതയുന്ന സോപ്പിൻകായുടെ മണം
കാറ്റിൽ ഇക്കരെയെത്തും
ഞാവൽപ്പഴക്കണ്ണുള്ള
വലിയ
മിനുത്ത അർപ്പുതഅമ്മിഞ്ഞകളാണവർക്ക്
അമ്മിഞ്ഞകൾക്കു പിറകിലാണ്
അവരും
അക്കരെ ഊരും ആകാശവുമുള്ളതെന്ന്
പെൺകുട്ടിയ്ക്ക് തോന്നും
നീന്തലറിയാത്ത
പെൺകുട്ടി
മെലിഞ്ഞ കൈകൾകൊണ്ട്
വെള്ളം വകഞ്ഞ്,
ഉരുളങ്കല്ലിൽ കാലുടക്കി
കൊതിയോടെ
അതിനു നേർക്കു
നടക്കും
നടന്നു നടന്നു നടന്ന്
പുഴയുടെ നടുക്കെത്തുമ്പോൾ
അവളെയും പുഴയെയും
എരുമച്ചാണകംപോലെ
രാത്രി മൂടും
2
കിഴക്കോട്ട്
കണ്ടത്തിനു നടുക്കുള്ള
നെടുനീളൻ വരമ്പിലൂടെ
കിഴക്കോട്ട്
ആഞ്ഞുനടക്കുന്നു,
രണ്ട്
എരുമകൾ
കണ്ടവും
കണ്ടത്തിൻ കരയിലെ
എന്റെ വീടും
കരിമ്പനകളും
പിറകിലെ കുന്നും
കുന്നിൻ മോളിൽ
ചുവക്കുന്ന ആകാശവും
വലിച്ചു കിതച്ചുകൊണ്ട്...