മയ്യഴിപ്പുഴയുടെ തീരങ്ങളിൽ @2023
ഞാന്‍ ഓഫീസിലേക്ക് ബസില്‍ പോകുകയായിരുന്നു ടൗണ്‍ ജങ്ഷന് കഴിഞ്ഞതും മയ്യഴി പുഴയുടെ തീരങ്ങളിലെ ദാസന് റോഡിലൂടെ നടന്നുപോകുന്നത് കണ്ടു ദാസാ! ദാസാ! ഞാന്‍ ജനലിലൂടെ തലയിട്ട് ഉറക്കെ വിളിച്ചു ബസില്‍നിന്ന് ചാടി റോഡിലൂടെ ഉറക്കെ വിളിച്ചോടി ദാസാ! ദാസാ, എന്റെ കൗമാരത്തെ തീകൊളുത്തിയവനെ നീ അപ്പോള്‍ വെള്ളിയാങ്കല്ലിലെ തുമ്പിയായില്ലേ? അടങ്ങ്! വട്ടു കാണിക്കാതെ അടുത്തെത്തിയപ്പോള്‍ അയാള്‍ പറഞ്ഞു നമുക്ക് നടന്നാലോ അയാള്‍ ചോദിച്ചു ഞാന്‍ പരേതാത്മാവായ...
Your Subscription Supports Independent Journalism
View Plansഞാന്‍ ഓഫീസിലേക്ക്
ബസില്‍ പോകുകയായിരുന്നു
ടൗണ്‍ ജങ്ഷന് കഴിഞ്ഞതും
മയ്യഴി പുഴയുടെ തീരങ്ങളിലെ ദാസന്
റോഡിലൂടെ നടന്നുപോകുന്നത് കണ്ടു
ദാസാ! ദാസാ!
ഞാന്‍ ജനലിലൂടെ
തലയിട്ട് ഉറക്കെ വിളിച്ചു
ബസില്‍നിന്ന് ചാടി
റോഡിലൂടെ
ഉറക്കെ വിളിച്ചോടി
ദാസാ! ദാസാ,
എന്റെ കൗമാരത്തെ
തീകൊളുത്തിയവനെ
നീ അപ്പോള്‍
വെള്ളിയാങ്കല്ലിലെ
തുമ്പിയായില്ലേ?
അടങ്ങ്! വട്ടു കാണിക്കാതെ
അടുത്തെത്തിയപ്പോള്‍
അയാള്‍ പറഞ്ഞു
നമുക്ക് നടന്നാലോ
അയാള്‍ ചോദിച്ചു
ഞാന്‍ പരേതാത്മാവായ തുമ്പിയായെന്ന്
മുകുന്ദേട്ടന് പറഞ്ഞത്
പൊളിയായിരുന്നു
ഏവരും ഗള്‍ഫില്‍
പോകുന്ന കാലത്ത്
ഒരു കാരണവും ഇല്ലാതെ
ആത്മാഹുതിചെയ്യാന്
എനിക്കെന്താ വട്ടുണ്ടോ?
ഞാന്‍ മയ്യഴി കടപ്പുറത്തുനിന്ന്
കള്ളലോഞ്ചി കേറി
പോണ്ടിച്ചേരി നിന്നും
പാസായ
ഒന്നാം ക്ലാസ് സര്‍ട്ടിഫിക്കറ്റ്
കീറിക്കളഞ്ഞതിനാല്‍
അവിടെ നല്ല പണി
തരപ്പെട്ടില്ല
മയ്യഴിയില്‍
തിരിച്ചെത്തിയപ്പോള്‍
വീട്
അന്യാധീനപ്പെട്ടിരുന്നു
അച്ചുവും ഗിരിജയും
പരലോകം
പൂകിയിരുന്നു
സി.ഐ.എ ചാരനായ
അസ്തിത്വവാദിയെന്ന്
പേരുള്ളതിനാല്‍
പുരോഗമനപക്ഷക്കാര്‍
കാച്ചിക്കളയുമോ
എന്നായിരുന്നു പേടി
മുകുന്ദേട്ടന്
അക്കാദമി പ്രസിഡന്റായപ്പോള്‍
ഞാന്‍ പോയി കണ്ടു
കാര്യം പറഞ്ഞു
നിങ്ങളെ പ്രശസ്തനാക്കിയത്
ഞാനാണ്
എനിക്ക് ജീവിക്കാന്‍
വഴിയില്ല
നിന്നെ പ്രശസ്തനാക്കിയത്
ഞാനാണ് അങ്ങോര്
തിരിച്ചടിച്ചു
പിന്നെ പലയിടത്തും
ഹോട്ടല്‍ പണി ചെയ്തു
ഞങ്ങള്‍ നടന്നു നടന്ന്
ടൗണ്‍ഹാളിന്
പിന്നിലുള്ള
ആര്‍ട്ട് ഗാലറിയിലെത്തി
അവിടെ
ഒരു ഛായാചിത്ര പ്രദര്‍ശനം
നടക്കുകയായിരുന്നു
എഴുപതുകളിലെ
നോവല്‍ നായകര്‍
ഖസാക്കിലെ രവി
ഉഷ്ണമേഖലയിലെ
ശിവന്
ആള്‍ക്കൂട്ടത്തിലെ ജോസഫ്
സ്മാരകശിലയിലെ
പൂക്കോയ തങ്ങള്‍
ഏവരും വമ്പന്‍ ഛായാചിത്രങ്ങളായ്
എഴുന്നുനിന്നു
കണ്ണട വെച്ച
കുടവയറുള്ള
ഒരു ബുദ്ധിജീവി
ഘോരഘോരം
പ്രസംഗിച്ചുകൊണ്ടിരുന്നു
പെട്ടെന്ന്
ദാസന്
ഛായാചിത്രങ്ങളിലൊന്നായി
ഗാലറിയില്‍
ഉള്‍ച്ചേര്‍ന്നു.