Begin typing your search above and press return to search.
proflie-avatar
Login

രാജകീയം

രാജകീയം
cancel

ചെ​റു​കി​ളി​യും​ വെ​യി​ൽ​കാ​യു​വാ​നൊ​രു​ങ്ങു​മ്പോ​ൾചി​റ​ക് വി​ട​ർ​ന്നു​നീ​ണ്ടി​രു കൈ​ക​ളെ പോ​ലെ വെ​റും​നി​ല​ത്തി​ൻ​സിം​ഹാ​സ​ന​ത്തി​ല​മ​രു​ന്ന വി​ഹ​ഗ​വി​രാ​ട് രൂ​പ ദ​ർ​ശ​നം ത​രു​മ്പോ​ലെ ന​മി​ച്ചാ​ദ്യ​മാ​യൊ​രു​ വി​ശു​ദ്ധ​സ്ഥ​ലി​യി​ലേ- ക്ക​ബ​ദ്ധ​മെ​ത്തി​ച്ചേ​ർ​ന്ന​ വ​ഴി​യാ​ത്രി​ക​പോ​ലെ ഒ​തു​ങ്ങി​യ​തി​ൻ​ തേ​ജഃ​മ​ണ്ഡ​ല​മ​ക​ന്നു നി- ​ന്നൊ​ളി​ഞ്ഞു കാ​ണും ര​ഹ​സ്യ​ത്തി​ന്റെ നി​ജ​പ്പെ​ട​ൽ മ​ല​ർ​ന്നു​തെ​ള്ളി​ത്തെ​ള്ളി​ ധൂ​ളി​തൂ​ളു​മാ​ക്കു​ളി ക​ഴി​ഞ്ഞു മു​ഖാ​മു​ഖം സൂ​ര്യ​നെ ഗ​ഭീ​ര​നാ​യ് പ​വി​ഴ​മ​ണി​ക്ക​ണ്ണി​നി​മ​വെ​ട്ടാ​തെ, ചു​റ്റും പ​ര​ന്ന​മൗ​ന​ത്തി​നെ...

Your Subscription Supports Independent Journalism

View Plans

ചെ​റു​കി​ളി​യും​ വെ​യി​ൽ​കാ​യു​വാ​നൊ​രു​ങ്ങു​മ്പോ​ൾ

ചി​റ​ക് വി​ട​ർ​ന്നു​നീ​ണ്ടി​രു കൈ​ക​ളെ പോ​ലെ

വെ​റും​നി​ല​ത്തി​ൻ​സിം​ഹാ​സ​ന​ത്തി​ല​മ​രു​ന്ന

വി​ഹ​ഗ​വി​രാ​ട് രൂ​പ ദ​ർ​ശ​നം ത​രു​മ്പോ​ലെ

ന​മി​ച്ചാ​ദ്യ​മാ​യൊ​രു​ വി​ശു​ദ്ധ​സ്ഥ​ലി​യി​ലേ-

ക്ക​ബ​ദ്ധ​മെ​ത്തി​ച്ചേ​ർ​ന്ന​ വ​ഴി​യാ​ത്രി​ക​പോ​ലെ

ഒ​തു​ങ്ങി​യ​തി​ൻ​ തേ​ജഃ​മ​ണ്ഡ​ല​മ​ക​ന്നു നി-

​ന്നൊ​ളി​ഞ്ഞു കാ​ണും ര​ഹ​സ്യ​ത്തി​ന്റെ നി​ജ​പ്പെ​ട​ൽ

മ​ല​ർ​ന്നു​തെ​ള്ളി​ത്തെ​ള്ളി​ ധൂ​ളി​തൂ​ളു​മാ​ക്കു​ളി

ക​ഴി​ഞ്ഞു മു​ഖാ​മു​ഖം സൂ​ര്യ​നെ ഗ​ഭീ​ര​നാ​യ്

പ​വി​ഴ​മ​ണി​ക്ക​ണ്ണി​നി​മ​വെ​ട്ടാ​തെ, ചു​റ്റും

പ​ര​ന്ന​മൗ​ന​ത്തി​നെ തീ​രെ​യും ഭ​ഞ്ജി​ക്കാ​തെ

ഇ​രി​പ്പു​മ​ണ്ണി​ൻ രാ​ജ​പീ​ഠ​ത്തി​ൽ​ വി​രു​ത്തി​യ

ബ​ലി​ഷ്ഠ​പ​ക്ഷ​ങ്ങ​ളാ​ൽ വി​ര​ൽ​ചൂ​ണ്ടി​യ പോ​ലെ

സ​മ​സ്ത​ച​ല​ന​ത്തെ സ്ത​ബ്ധ​മാ​ക്കു​മാ​റാ​ജ്ഞ

കൊ​ടു​ത്തു​ തൂ​വ​ൽ​കോ​തു​ന്നാ​ത്മ​ഭാ​ജ​ന​ത്തി​നെ.

അ​ട​ർ​ത്തി​യെ​ടു​ക്കു​മാ നി​മി​ഷം, കാ​ലം സ്തം​ഭി-

ച്ച​ട​ച്ചു​വ​ക്കു​ന്ന​ഭ്ര​മൂ​ടി​യി​ല​തി​ഭ​ദ്രം

വ​ജ്ര​ത്തി​ല​ക​പ്പെ​ടേ ആ​യി​രം തി​രി ക​ത്തി-

ച്ചൊ​റ്റ ര​ശ്മി​യും സ്വ​യം സം​ഭൃ​ത​യാ​കും​പോ​ലെ

സ്വാ​ഭി​മാ​ന​ത്തി​ൽ ജൃം​ഭി​ക്കു​ന്ന ചൈ​ത​ന്യ​ത്തി​നെ

പ​ക്ഷി​യാ​യ് ചു​രു​ക്കാ​തെ പെ​രു​ക്കും ത​ന്നി​ൽ​ത​ന്നെ

ചാ​മ​രം വീ​ശു​ന്നോ​രോ വാ​യു​വും ജ​ഗ​ത്പ്രാ​ണ-

നാ​വി​വൃ​ന്ദ​ത്താ​ലി​ല​പ്പ​ങ്ക​ക​ൾ ക​റ​ക്കു​ന്നു

പ​ട്ടു​നീ​ർ​ത്തു​ന്നൂ ക​രിം​പ​ച്ച​നൂ​ലി​ഴ​നെ​യ്തു

കൊ​ച്ചു​പ​ല്ലു​ക​ൾ കോ​ർ​ത്ത് തു​പ്പ​ലൊ​ട്ടി​ച്ചും

കൈ​കാ​ൽ​ക​ത്രി​ക ഇ​ളം ത​ളി​ർ മു​റി​ച്ചു തു​ന്നി​ച്ചേ​ർ​ത്തും

ചെ​രി​പ്പ് കു​ത്തു​ന്ന കൂ​നെ​റു​മ്പ് വാ ​പൊ​ത്തി​വ​ന്ന​ടു​ത്ത് കാ​ണി​ക്ക​യാം

പാ​ദു​ക​മ​ർ​പ്പി​ക്കു​ന്നു.

ഹേ! ​ഭ​വാ​ൻ, ചൊ​ടി താ​ഴ്ത്തു​കീ​യി​ത​ൾ

കു​മ്പി​ൾ ച​രി​ച്ചാ​വോ​ളം പാ​നം ചെ​യ്ക

രാ​ജ​കീ​യ​ത്തി​ൻ ര​സം

ആ​രി​താ​ദ​രാ​ല​ശ​രീ​രി​യാ​യ്, പ​ക​ൽ മാ​യു-

ന്നാ​ദി​യി​ൽ​പോ​ലെ ന​മ്മ​ൾ ജാ​തി​യി​ൽ പ്ര​ഭു​ക്ക​ളാ​യ്.

News Summary - madhyamamm weekly poem