ചാനൽക്കിളി
വീട്ടുകാര്‍ വിദഗ്ധമായി മെരുക്കിയെടുത്ത പോടാ വിളികളും കണ്ണാന്തുമ്പി പാട്ടുകളും താനും തമ്മില്‍ എന്ത് എന്ന് കിളി നിരന്തരം ചിന്തിച്ചുകൊണ്ടിരുന്നു... ആകാശമറിഞ്ഞിട്ടില്ലാത്ത ചിറകുകള് പറക്കലിന്റെ ആനന്ദങ്ങളെ സങ്കൽപിച്ച് പറക്കാനെടുത്തുവെച്ച ആയങ്ങള്‍ കല്ലിച്ചു കിടക്കുന്ന തൂവലുകളില്‍ കൊക്കു കൊണ്ട് ദൂരങ്ങളെ വരച്ചുവെച്ച് പക്ഷി അതിന്റെ പതിവ് ദിവസത്തെ കൂടുതല്‍...
Your Subscription Supports Independent Journalism
View Plansവീട്ടുകാര്‍
വിദഗ്ധമായി മെരുക്കിയെടുത്ത
പോടാ വിളികളും
കണ്ണാന്തുമ്പി പാട്ടുകളും
താനും തമ്മില്‍ എന്ത് എന്ന്
കിളി നിരന്തരം ചിന്തിച്ചുകൊണ്ടിരുന്നു...
ആകാശമറിഞ്ഞിട്ടില്ലാത്ത ചിറകുകള്
പറക്കലിന്റെ ആനന്ദങ്ങളെ സങ്കൽപിച്ച്
പറക്കാനെടുത്തുവെച്ച ആയങ്ങള്‍
കല്ലിച്ചു കിടക്കുന്ന
തൂവലുകളില്‍
കൊക്കു കൊണ്ട്
ദൂരങ്ങളെ വരച്ചുവെച്ച്
പക്ഷി അതിന്റെ പതിവ് ദിവസത്തെ
കൂടുതല്‍ സങ്കടഭരിതമാക്കി...
എങ്കിലും
ഒരിക്കല്‍ ഇണയുടെ
തൂവല്ച്ചൂടില്
കണ്ണുകളമര്‍ത്തി
ആകാശനീലയിലേക്ക്
പ്രണയം ചുരത്തിയിരുന്നിട്ട്
ഒരുമിച്ച് പറന്നുപോകുന്നത് പക്ഷി
സ്വപ്നം കാണുമായിരുന്നു...
ഇലഞ്ഞിയുടെ തളിര്ക്കൊമ്പുകളില്
തളര്‍ന്നു വന്നിരിക്കുമ്പോള്‍
ചിറകുകളുടെ നീലയ്ക്കുമേല്
മഞ്ഞവെയിലിന്റെ
ചുണ്ടുകള്‍ പതിയുന്ന
നാലുമണി നേരങ്ങളെ
പക്ഷി സ്വപ്നം കാണുമായിരുന്നു...
എന്നിട്ട്
ഒരിക്കലും പറക്കാനിടയില്ലാത്ത
തന്റെ ചിറകുകള്
ചുരുട്ടിയൊതുക്കി
ഒരു തളിരിലും ഉരുമ്മാനിടയില്ലാത്ത
കൊക്കിന്റെ മൂര്‍ച്ചയെ അമര്‍ത്തിപ്പിടിച്ച്
v
ഒരു വസന്തവും മോഹിപ്പിക്കാനിടയില്ലാത്ത
ചിലയ്ക്കലുകളുടെ ഒച്ചയെ വിഴുങ്ങി
വീട്ടുകാരുടെ
ഞങ്ങടെ പക്ഷി എന്ന യൂട്യൂബ് ചാനലിലെ
വ്യൂവേഴ്സിനെ ഉയര്‍ത്തിക്കൊണ്ടേയിരുന്നു...