Begin typing your search above and press return to search.
proflie-avatar
Login

നിഴലുകൾ നടക്കാനിറങ്ങുമ്പോൾ

നിഴലുകൾ   നടക്കാനിറങ്ങുമ്പോൾ
cancel

1

ഉടലുമായുള്ള സഹനടനത്തിൽനിന്ന്

നിഴലുകൾ സ്വാതന്ത്ര്യം

പ്രഖ്യാപിച്ചു

2

രണ്ടു നിഴലുകൾ

യജമാനന്റെ നോട്ടങ്ങളെ

മറികടന്ന്, നടക്കാനിറങ്ങി

പിറകെയും മുന്നെയുമായി

ഇത്രനാൾ

നടന്നുതീർത്ത ദൂരങ്ങളുടെ

കിതപ്പ്

അവർ മെല്ലെ മറന്നു.

3

എല്ലാം കണ്ടുനിന്ന

വെളിച്ചം

പരിഭവിക്കുന്നു.

ഇരുട്ട്

അതിനെ മറച്ചിരുന്നതുകൊണ്ട് മാത്രം

അതാരും കേൾക്കാതെപോയി.

4

ഇരുട്ടാണത്രേ

നിഴലുകളുടെ വിമോചകൻ.

Show More expand_more
News Summary - malayalam poem