Begin typing your search above and press return to search.
proflie-avatar
Login

കുന്നിനു മുകളിൽ

കുന്നിനു മുകളിൽ
cancel

കുന്നിനുമുകളിൽ

ആകാശത്ത്

നൂലുകളിൽ

തൂക്കിയിട്ടിരിക്കുന്ന

അപ്പക്കഷണങ്ങൾപോലെ

മഴക്കാറുകൾ

പാട്ടുകളുടെ

ഉത്സവമായി

പുറത്തേക്കെത്തിയ

തവളകൾ

ആകാശം നോക്കി

തുള്ളിച്ചാടുന്നു

സമ്മാനം

കിട്ടിയില്ലെങ്കിലും

അപ്പം കിട്ടണേ എന്ന്

പ്രാർഥിച്ച്

പരാജയപ്പെട്ട

ഒരു കുട്ടി

മഴനനഞ്ഞ്

വീട്ടിലെത്തുന്നു

അവന്റെ

നനഞ്ഞ തല

കണ്ണീരുകൊണ്ടുതന്നെ

അമ്മ തുവർത്തുന്നു.

Show More expand_more
News Summary - Malayalam Poem