Begin typing your search above and press return to search.
ശ്മശാനങ്ങൾപോലും ഏറെക്കാലം തുടരുന്നില്ല!
Posted On date_range 2 Jun 2024 12:17 PM IST
Updated On date_range 2 Jun 2024 12:17 PM IST
ഉറങ്ങിയാൽ
ഉണരുമെന്ന്
എന്താണുറപ്പ്
നാളെ കാണാമെന്ന്
പറഞ്ഞ് പിരിയുന്നത്
എന്തുറപ്പിലാണ്
ചുവരിലെ ക്ലോക്കിന്
നാളെയുണ്ട്
ഗ്യാരണ്ടിയുമുണ്ട് !
കൊടി മാറുന്നതും
അധികാരം
പിടിച്ചടക്കുന്നതും
പോലെയല്ല,
കീഴ്പ്പോട്ട് വിട്ട
ശ്വാസം
മേൽപ്പോട്ട് എടുക്കുന്നത്!
അഹങ്കരിച്ചവരൊക്കെ
ശ്മശാനത്തിലടങ്ങി!
ശ്മശാനങ്ങൾപോലും
ഏറെക്കാലം
തുടരുന്നില്ല!