Begin typing your search above and press return to search.
proflie-avatar
Login

അരുതേ!

അരുതേ!
cancel

ആ​റാം ക്ലാ​സി​ൽ

പ​ഠി​ക്കു​മ്പോ​ഴാ​ണ്

മ​ല​മ്പു​ഴ​യി​ലെ

പൂ​ന്തോ​ട്ടം ക​ണ്ട​ത്.

കാ​ണു​ന്ന​തെ​ല്ലാം

പൂ​ക്ക​ളാ​യി​രു​ന്ന

കാ​ലം.

പ്രി​യ​മു​ള്ളൊ​രു പൂ​വി​ൻ ചോ​ട്ടി​ൽ

പൂ​ക്ക​ൾ പ​റി​ക്ക​രു​ത്

എ​ന്ന അ​രു​ത് വാ​ച​കം.

ഹി​ന്ദി​യി​ൽ

ഫൂ​ലോം മ​ത് പ​ഡോ

എ​ന്നും ഇം​ഗ്ലീ​ഷി​ൽ

ഡോ​ണ്ട് പ്ല​ക്ക് ഫ്ല​വേ​ഴ്സ് എ​ന്നും.

ഇം​ഗ്ലീ​ഷും ഹി​ന്ദി​യും

ആ​ദ്യ​മാ​യി ഉ​ള്ളി​ൽ കൊ​ള്ളി​ച്ച വാ​ച​ക​ങ്ങ​ൾ.

പൂ​ക്ക​ൾ പ​റി​ക്കി​ല്ലെ​ന്ന്

അ​ന്നേ ഹൃ​ദ​യ​ത്തി​ൽ എ​ഴു​തി​വ​ച്ചു.

കൊ​ല്ല​രു​തെ​ന്ന്

ഏ​തു ഭാ​ഷ​യി​ലെ​ഴു​തി​യാ​ൽ

ന​മ്മു​ടെ കു​ഞ്ഞു​ങ്ങ​ൾ​ക്ക്

ഹൃ​ദി​സ്ഥ​മാ​കും?


Show More expand_more
News Summary - Malayalam Poem