Begin typing your search above and press return to search.
കാൻവാസ്
Posted On date_range 24 March 2025 4:30 AM
Updated On date_range 24 March 2025 4:31 AM

വാൻഗോഗ്..,
നിന്റെ പ്രിയപ്പെട്ട
സൂര്യകാന്തി പൂക്കളുടെ
ഇതളിൽ ഇപ്പോഴുമുണ്ട്
ഉണങ്ങാത്ത
പ്രണയത്തിന്റെ
ചോരകല്ലിച്ച വടുക്കൾ.
ഓർമകളുടെ
പെരുമഴ കുതിർന്ന്
നീ ചാലിച്ചുവച്ച നിറങ്ങളെല്ലാം
ബ്രഷ് അടരുകളിൽനിന്ന്
മറവിയുടെ
മണ്ണാഴങ്ങളിലേക്ക് കിനിയുന്നു.
ഇനിയും, നീ
വരക്കാത്ത
ചിത്രങ്ങളുടെ
ശൂന്യമായ കാൻവാസുപോലെ
വേനലിന്റെ
വെയിൽക്കനൽ ചുട്ടവഴിയിൽ
ഒരു ഒറ്റവരിക്കവിത
വിലാസങ്ങൾ
തിരഞ്ഞ് വിയർക്കുന്നു.