Begin typing your search above and press return to search.
രണ്ട് കവിതകള്‍
Posted On date_range 14 April 2025 3:00 AM
Updated On date_range 14 April 2025 3:01 AM

1. അടുത്തിരിക്കുന്നവർ
അടുത്തിരിക്കുന്നവർ
ചിരിക്കുന്നുണ്ട്
മിണ്ടുന്നുണ്ട്
ആരും കാണാതെ
ഒളിഞ്ഞുനോക്കുന്നുണ്ട്
അടുത്തിരിക്കുന്നവർ
എപ്പോഴും,
പൊട്ടിച്ചിതറിയേക്കാവുന്ന
രണ്ടു രാഷ്ട്രങ്ങളാണ്
അതുകൊണ്ടാണ്
ഞാനിപ്പോഴും
അകന്നിരിക്കുന്നത്.
2. മഞ്ഞുകൊണ്ട് പണിയുന്ന വീട്
ഓരോ പ്രണയത്തിലും
ഒരു മരിച്ച വീടുണ്ട്
ആരും കാണാതെ നനയുന്നുണ്ടതെപ്പോഴും
ആ വീട്ടിലേക്ക് കയറാനൊരു വഴി
ഇറങ്ങുമ്പോൾ വഴിയേയില്ല.
ഓരോ പ്രണയവും
കണ്ണീരുകൊണ്ടെഴുതിയ മഹാകാവ്യമാണ്
അതുകൊണ്ടായിരിക്കണം
ദൂരെയാണെങ്കിലും നമ്മളിപ്പോഴും
കവിതയിൽ മഞ്ഞുകൊണ്ട് വീടു പണിയുന്നതും
മറ്റൊരാളെ കാത്തിരിക്കുന്നതും.