മായനാട്ടെ മയൻ (ശംഭുദാസിന്) -ജോയ് മാത്യു എഴുതിയ കവിത
മായനാട്ട് 2 മുഴുവൻ മയന്മാരായിരുന്നു മായാജാലക്കാർ ആതുരശാലയും അറവ് മൃഗങ്ങളും ജനനമരണങ്ങളും മയന്മാരുടെ സാമ്രാജ്യത്തെ മുടിച്ചെങ്കിലും ഒരു മയൻ മതിലുചാടി രക്ഷപ്പെട്ടു, ശംഭുദാസ്. മാന്യന്മാർ പ്രവേശിക്കാതിരിക്കാനാണത്രെ, വാതിലുകൾ താഴിട്ടടച്ച ഒരു ഹൃദയം അവൻ സൂക്ഷിച്ചിരുന്നു. എന്നാൽ അമാന്യർക്കോ അവൻ മായാഹൃദയനായി. സ്വന്തം ഇഷ്ടത്തിന്...
Your Subscription Supports Independent Journalism
View Plansമായനാട്ട് 2 മുഴുവൻ
മയന്മാരായിരുന്നു
മായാജാലക്കാർ
ആതുരശാലയും
അറവ് മൃഗങ്ങളും
ജനനമരണങ്ങളും
മയന്മാരുടെ
സാമ്രാജ്യത്തെ
മുടിച്ചെങ്കിലും
ഒരു മയൻ
മതിലുചാടി രക്ഷപ്പെട്ടു,
ശംഭുദാസ്.
മാന്യന്മാർ
പ്രവേശിക്കാതിരിക്കാനാണത്രെ,
വാതിലുകൾ
താഴിട്ടടച്ച
ഒരു ഹൃദയം
അവൻ സൂക്ഷിച്ചിരുന്നു.
എന്നാൽ
അമാന്യർക്കോ
അവൻ
മായാഹൃദയനായി.
സ്വന്തം ഇഷ്ടത്തിന് തയ്പിച്ച
കുപ്പായത്തിൽക്കയറി,
സ്വന്തം സമയംമാത്രം
കാണിക്കുന്ന
വെള്ളിഘടികാരം
കയ്യിൽ ചുറ്റി,
ഒരിക്കലും
ഒന്നും
എഴുതില്ലെന്ന്
തീരുമാനിച്ചടച്ച
പേന
പോക്കറ്റിൽ
നിക്ഷേപിച്ച്,
മണ്ണിൽ ചുട്ടെടുത്ത
സൗഹൃദങ്ങൾകൊണ്ട്
വിപ്ലവത്തിന്റെ
ബാബേൽ പണിതുയർത്തുക
അവന്റെ ജീവിതരീതിയായി.
മായനാട്ടിൽനിന്നും
നാടുവിട്ട സൂര്യനെ
പിടിച്ചുകൊണ്ടുവരാൻ
കാടുകളിൽ തിരഞ്ഞുമടുത്ത്
അവൻ മടങ്ങിവന്നത്
സഹജീവികൾക്ക്
പാർക്കാൻ
കൂടുകള് തീർക്കുന്ന
കല്പണിയുടെ
മന്ത്രവാദിയായിട്ടാണ്.
ആദ്യം പണിതതോ
പാപികളുടെ
നഗരത്തിന്റെ
നെറും തലയിലേക്ക്
തിരിച്ചുവെച്ച
പീരങ്കിത്തറ.
മയന്റെ മായാ വിനോദങ്ങൾ!
ആകാശം കൈവിട്ട
ബാബേലിന്റെ
അസ്തിവാരങ്ങളിൽനിന്നും
കരിങ്കല്ലുകൾ
അടുക്കിപ്പെറുക്കി
കക്കയത്ത് 3 കടഞ്ഞ
ചോരയും
വിയർപ്പും
അലമുറകളും
ചേർത്തുവെച്ച്
അവൻ
സ്വന്തം വീട്ടുമുറ്റത്ത്
പണിതിട്ട
ക്ഷേത്രം
പ്രേതബാധിതരായ
സഖാക്കൾക്ക്
വഴിയമ്പലം.
യമന്റെ കൊട്ടാരം
ശംഭോ മഹാമയക്ഷേത്രം.
വഴിപോക്കരായ
ഭക്തർ,
കാണിക്കയിടാൻ
ഇല്ലാത്ത ഭണ്ഡാരം
തിരഞ്ഞുവലഞ്ഞു
പിന്നെ
നാണയത്തുട്ടുകൾ
ക്ഷേത്രത്തിന്റെ
നാലുപാടും
വിതറി.
ചിറകറ്റുവീണ
നാണയങ്ങൾ
കൈക്കലാക്കാൻ
ഒരു കള്ളഭിക്ഷുവായി
ഞാനും
എന്റെ പാനപാത്രവും.
ഭക്തരുടെയും
വിഭക്തരുടെയും
മുടിഞ്ഞ പ്രാർഥനയിൽ
മയന്റെ വരവറിയിച്ച്
ഒരുനാൾ
വെള്ളിടിവെട്ടി.
അവൻ മകുടിയൂതിയൂതി
വാനോളമുയർത്തിയ
മാനാഞ്ചിറയിലെ
ഇഷ്ടികക്കുഞ്ഞുങ്ങൾ4
ഫണം
നിവർത്തിയാടുന്ന നാൾ
പീഡകരുടെ
നെഞ്ചിലേക്കൊരു
പീരങ്കിയുണ്ട
പാഞ്ഞടുക്കുമ്പോൾ
മയന്റെ ക്ഷേത്രത്തിൽ
അവനെത്തും
കൊടിയുയരും
നിശ്ചയം.
1. വാസ്തുശിൽപി. നക്സലൈറ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതിന്റെ പേരിൽ കുപ്രസിദ്ധമായ കക്കയം പൊലീസ് ക്യാമ്പിൽവെച്ച് ക്രൂരമർദനത്തിനിരയായി. വാസ്തുവിദ്യാരംഗത്ത് സ്വന്തം ശൈലിയിൽ പണിത നിരവധി കെട്ടിടശിൽപങ്ങൾ കേരളത്തിൽ നിരവധിയുണ്ട്. കഴിഞ്ഞവർഷം രോഗബാധിതനായി മരിച്ചു.
2. കോഴിക്കോട് മെഡിക്കൽ കോളജ് നിൽക്കുന്ന സ്ഥലം: ശംഭുദാസിന്റെ നാട്.
3. കക്കയത്തെ കുപ്രസിദ്ധ പൊലീസ് ക്യാമ്പ്.
4. മാനാഞ്ചിറ മൈതാനിയിലും മറ്റ് പലയിടങ്ങളിലും ശംഭുദാസ് ഇഷ്ടികയിൽ തീർത്ത പിരിയൻ
സ്തൂപങ്ങൾ.