Begin typing your search above and press return to search.
രാത്രി -കവിത
Posted On date_range 11 Feb 2022 3:08 PM IST
Updated On date_range 11 Feb 2022 3:08 PM IST
രാത്രി കടിച്ചത്
നല്ലയിനം കൊതുകുകളായിരിക്കും.
വലിയ വേദനയില്ല, മൂളിപ്പാട്ടില്ല.
കടിച്ച് അതങ്ങ് പാട്ടിന് പോയി.
കടിക്കാതിരിക്കാൻ പറ്റില്ല.
ചോരതന്നെ കൊതുകിനു കൗതുകം.
തലേന്ന് നേരത്തേ കിടന്നു.
ഇടവിട്ട ഉറക്കമാണ്.
കൂടെക്കൂടെ ഞെട്ടും.
അപ്പോഴാണ് വലംകൈയിൽ
കൊതുക് സ്പർശിച്ചത്.
കൈ അനക്കിയില്ല.
ഇൻജക്ഷൻ വെക്കുംപോലെ
അനങ്ങാതെ കിടന്നു.
കടി തീരുംവരെ ഒരു കീഴ്പ്പെടൽ.
പുതച്ചില്ല, നോക്കുമ്പോൾ
കറണ്ടില്ല.
കൊതുകുതിരിയും കെട്ടിട്ടുണ്ട്.
അടുത്ത കടി ഇടതുകൈക്കാണ്.
മുതുകിനു കടിക്കുന്ന കൊതുകിനെക്കാൾ
ഇതെത്ര നിസ്സാരം.
പുണർന്നു രാവോർമയിൽ
പാതിര വെള്ളം കുടിപ്പിക്കുമ്പോൾ.
പതിവു മരുന്നുകൾ,
ഭക്ഷണപ്പൊതി ചൂടുവെള്ളം,
ആരോ കൊണ്ടുവെച്ചമാതിരി.
എല്ലാം മാറുന്നു, ജീവിതത്തിന്റെ
പാതി മയക്കത്തിൽ.