കുടുംബസ്ത്രീ സംഘഗാനം
കല്ച്ചുമടിൻ തഴമ്പ്കമഴ്ന്നു കിടക്കും വലതുകൈചുവപ്പു സാരിയിൽ വളത്താളമിട്ടു,നിന്നനിൽപ്പിലാടിയാടികാന്തന്റെ മന്തൻ കാല്നടുംപുറത്ത് പുളച്ച മിന്നൽഒന്നാമത്തെ വരിയിൽ തീപടർത്തിമീശയും താടിയും കരിഞ്ഞവനോടിമിനുമിനുത്ത വിരലുകൾചുരിദാർ വക്കിൽ തെരുപ്പിടിച്ചു,നൂറ്റാണ്ടുകൾ മണക്കുന്നഅതിർ രേഖകൾക്കുള്ളിൽ നാട്ടാൻവറ്റിച്ചുകളഞ്ഞ ചോരയും കണ്ണീരുംവരികളിലുറവപൊട്ടിപൊങ്ങുതടി പോലെയവര്കടലിൽ പതിച്ചുചുളിവുകൾ ചാലിടും മുഖത്തെപെണ്നോട്ടം...
Your Subscription Supports Independent Journalism
View Plansകല്ച്ചുമടിൻ തഴമ്പ്
കമഴ്ന്നു കിടക്കും വലതുകൈ
ചുവപ്പു സാരിയിൽ വളത്താളമിട്ടു,
നിന്നനിൽപ്പിലാടിയാടി
കാന്തന്റെ മന്തൻ കാല്
നടുംപുറത്ത് പുളച്ച മിന്നൽ
ഒന്നാമത്തെ വരിയിൽ തീപടർത്തി
മീശയും താടിയും കരിഞ്ഞവനോടി
മിനുമിനുത്ത വിരലുകൾ
ചുരിദാർ വക്കിൽ തെരുപ്പിടിച്ചു,
നൂറ്റാണ്ടുകൾ മണക്കുന്ന
അതിർ രേഖകൾക്കുള്ളിൽ നാട്ടാൻ
വറ്റിച്ചുകളഞ്ഞ ചോരയും കണ്ണീരും
വരികളിലുറവപൊട്ടി
പൊങ്ങുതടി പോലെയവര്‍
കടലിൽ പതിച്ചു
ചുളിവുകൾ ചാലിടും മുഖത്തെ
പെണ്നോട്ടം പാട്ടിൽ മുറുകെ,
പയറ്റില് ഗണികയാവണമെന്നു ശഠിച്ച്
ക്ഷണനേരക്കുതിപ്പിലമരുന്നവന്റെ
ഉറക്കത്തെയറുത്ത്
തൊട്ടടുത്ത വരികളിൽ വിരിച്ചു
വീടിഷ്ടങ്ങളിൽ
കലമ്പിത്തീരുമടുക്കളപാത്രങ്ങളിലെ
മഞ്ഞളുപ്പുമുളകുരസങ്ങൾക്കു മീതെ
ബാം പുരട്ടി നിവർത്തിയ ഊര,
പെരുവിരൽ തുമ്പീന്ന്
തലനാരിഴമുനവരെ
വരിഞ്ഞുമുറുക്കി
ആഴ്ത്തിയിട്ട നീലക്കയങ്ങൾ,
തുരന്നെടുത്ത തൊണ്ടുപോലെ
ഇറമ്പിലേക്കെറിയപ്പെട്ട്
ചെളി തെറിക്കുന്ന ദേഹം,
ഭ്രാന്തന്റെ നേരിലെന്നപോലെ
ഉറഞ്ഞുതുള്ളിവരുന്ന
ഇരുട്ടും അട്ടഹാസങ്ങളും,
തിരിഞ്ഞോട്ടങ്ങളുടെ കുടയലിൽ
നിലത്തുവീണ പ്രാണനുമെല്ലാം
അഠാണ രാഗത്തിലുയർന്ന് പൊങ്ങി
അവസാനവരിയുടെ
വിളുമ്പിലേന്തിത്തൊട്ടു
ഭയപ്പാടിൻ മിഴികളോടെ
പിഞ്ഞിപ്പറിഞ്ഞ
ദേഹമുടുത്തൊരു വിളറിയ പെൺകുഞ്ഞ്
“ശക്തം, ഭേഷ്"
കരാഘോഷം മുഴക്കുന്ന
കാണികൾക്കിടയിലൂടെ നടന്നൂ
ഗാനം നിവർന്ന്
കവിളിലൊരു തുടിപ്പുനക്ഷത്രം മിന്നേ
പിൻചെവിയിലൊരു
മണിയനീച്ച മൂളൽ
“നാക്കിന്നറബിക്കടലിൻ
നീളമല്ലേന്നൂ,
പ്രലോഭനത്താഴ്ചയല്ലേ
കുപ്പായക്കഴുത്തിനെന്നും,
അസമയത്തു കുണുങ്ങി
നടക്കണമായിരുന്നോ,
ദോഷമത് വളർത്തലിന്റേതു തന്നെ,
പെണ്ണ് ഭരിച്ചാ...”
‘‘ടപ്പ്’’
ഒറ്റയടിയിലതുള്ളം കൈകളില്‍ മലച്ചു,
മൂക്കു തുളക്കും ദുര്‍ഗന്ധത്തോടെ
പടര്‍ന്നു തുടങ്ങിയുടനെ
കുത്തി നീറ്റും ചൊറിച്ചിലും!