ആത്മഹത്യ ചെയ്തവെൻറ ഫേസ്ബുക്ക് പേജ് -കവിത
കടലിൽ ചാടി മരിച്ചവെൻറ
അവസാന കാൽപ്പാടുകൾപോലെ
ആത്മഹത്യ ചെയ്തവെൻറ
ഫേസ്ബുക്ക് പേജിൽ
നിരനിരയായ പോസ്റ്റുകൾ
അവൻ പകർത്തിയ
പ്രഭാതത്തിലേക്ക്
കണ്ണുതുറക്കുന്ന
ഒരു പനിനീർപൂവ്
ചങ്കുകളുടെ
ലവ് ഇമോജികൾ
അണ്ണാ പൊളിച്ചു!
ഉല്ലാസയാത്രക്കിടക്ക്
വിരൽ നീർത്തി
V കാട്ടുന്നു
''എന്നെ തേച്ചുപോയോ...''
കറങ്ങുന്ന ഇമോജിക്കൊപ്പം
ഒരു ഫെമിനിച്ചി
ഇഷ്ടപ്പെട്ട
തമിഴ് ശോകഗാനത്തിെൻറ
വീഡിയോ
പങ്കെടുത്ത
വിവാദപ്രകടനം
അടിയിൽ
തെറിയുടെ പൊങ്കാല
സിഗരറ്റ് പുകച്ച്
കടല കൊറിച്ച്
ലാപ്ടോപ്പിൽ
അവൻ ബാക്കിയിട്ടുപോയ
ഈ ലോകത്തിരുന്ന്
പേജ്
സ്ക്രോൾ ചെയ്യുന്നു
ഞാൻ ഉപേക്ഷിച്ച
ശാപഭൂമി
നീ ഊമ്പിക്കോ!
എന്ന ശബ്ദം കേട്ടപോലെ
അമ്മയോട് പിണങ്ങി
തൊടിയിൽ ഒളിച്ച
കുഞ്ഞിനെപ്പോലെ
പേജുകൾക്കിടയിൽ
എവിടെയെങ്കിലും
ഒളിച്ചിരിക്കുകയാണോ?
പെട്ടെന്ന്
അവനെ വിളിക്കാൻ
പരലോകത്തിെൻറ കോഡ്
ഡയറക്ടറിയിൽ
ഞാൻ പരതുന്നു
ഒച്ചയില്ലാത്ത
ൈകയടിപോലെ
രൂപമില്ലാത്ത
നിഴൽപോലെ
നാടകത്തിെൻറ
പിൻഭാഗത്ത്
നടന്മാരെ
കാത്തിരിക്കുന്ന
കൂറ്റൻ കുപ്പായങ്ങൾപോലെ
ശൂന്യത
ചൂഴ്ന്നുനിൽക്കുന്നു.
▾